Sunday, March 7, 2010

അര്‍ജന്റീന





32 ടീമുകള്‍ .8 ഗ്രൂപ്പുകള്‍..ഓരൊ ഗ്രൂപ്പിലും 4 ടീമുകള്‍...64 മത്സരങ്ങള്‍.ജൂലായി 11 നു സൌത്ത് ആഫ്രി ക്കയില്‍ തുടങ്ങുന്ന യുദ്ധം!
കോച്ചായി മാറിയ ഡീഗോ മാറഡോണയുടെ അടവുകള്‍‍.. മാര്‍ടിന്‍ പലേമൊ...ലയണല്‍ മെസ്സി, കാര്‍ലോസ് ടെവസ്, ജുവാന്‍ സെബാസ്ടൈന്‍ വെറൊണ്‍ ,വാള്‍ടെര്‍ സാമുവെല്‍ ,മാറ്ടിന്‍ ഡെമിക്കെലിസ് , സെര്‍ജിയോ അഗ്യൂറോ, ഗൊണ്‍സാലോ ഹിഗ്വയ്ന്‍ തുടങ്ങിയ എണ്ണം പറഞ്ഞ താരങ്ങള്‍. ഇതൊക്കെയുണ്ടായിട്ടും മൈതാനത്തു മുട്ടടിച്ചു വിറച്ചു കളീക്കുകയണു അര്‍ജന്റീന. ആരാധകരുടേ പ്രാര്‍ത്ഥന കാരണമാണു അഥവാ അവരുടേ അവസാനം ഈ ലൊക കപ്പിനു യൊഗ്യത നേടിയതു തന്നെ! .പണ്ടു ബ്രസീലിനാണ് ഈ സ്റ്റാര്‍ട്ടിങ്ട്രബിള്‍ഉണ്ടാകാറുള്ളതു,
മറ്ഡൊണാ എന്തു പറ്റീ നിങ്ങള്‍ക്ക്? .
കിട്ടിയ ചാന്‍സ് മുതലാക്കുന്നവര്‍,ഉന്നം പിഴയ്ക്കാത്ത ഗോള്‍വേട്ടക്കാര്‍ എന്നും ഇതായിരുന്നു അര്‍ജന്റീനയുടെ കരുത്ത്. പ്രഥമ ലോകകപ്പിലെ(1930) ടോപ് സ്കോററായ ഗീയര്‍മോ സ്റ്റാബിലെയില്‍ തുടങ്ങുന്നു അര്‍ജന്റീനന്‍ സ്ട്രൈക്കര്‍മാരുടെ ഗോളടി. 1978ല്‍ മാരിയോ കെംപസിന്റെ തകര്‍പ്പന്‍ ഗോളുകളാണ് അര്‍ജന്റീനയെ കപ്പ് നേടികൊടുത്തതു. 1986ല്‍ മാറഡോണ മാജിക്കും. അതിനു ശെഷം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും ഹെര്‍നാന്‍ ക്രെസ്പോയും വരെ ഗോളടി വീരന്മാര്‍ എന്ന പേരു നിലനിര്‍ത്തി. എന്നാല്‍ ഇവര്‍ക്കുശേഷം നല്ലൊരു സ്ട്രൈക്കറെ കണ്ടെത്താന്‍ ഇനിയും അര്‍ജന്റീനയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതല്ലെ അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ആഫ്രിക്കന്‍ ഫൂട്ബോളര്‍ മാരെ പോലെ ആയി പൊയിരിക്കുന്നു നമ്മുടെ അര്‍ജന്റീന മൈതാനത്തു നിറഞ്ഞ് കളിച്ചിട്ടും ഗോള്‍മാത്രം നേടാനവുന്നില്ല അര്‍ജന്റീനക്കു !ലയണല്‍ മെസ്സി, കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്യൂറോ, ഗൊണ്‍സാലോ ഹിഗ്വയ്ന്‍ തുടങ്ങിയ വീരന്മാര്‍രുളളപ്പോഴാണ് അര്‍ജന്റീനയുടെ ഈ ഗതികെട്! പല കളറുകളുള്ള കുപ്പായത്തില്‍ ഗോളുകളടിച്ചുകൂട്ടുന്നുണ്ടെങ്കിലും നീലയും വെളളയും കുപ്പായെം ഇവര്‍ക്ക് തീരെ ഗോള്‍ നേടികൊടുക്കുന്നില്ല. ക്ലബ്ബിലെ ഗോളടി വീരന്മാരുടേ കണ്‍ക്കു നൊക്കുമ്പൊള്‍ ഇതു മനസ്സിലാവും, 1998 ലെ ലോകകപ്പ്‌ യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന നേടിയത് 23 ഗോളുകളായിരുന്നു. യോഗ്യതാ റ‍ൗണ്ട് നിലവില്‍ വന്നതിനുശേഷമുളള അര്‍ജന്റീനയുടെ ഏറ്റവും മോശം പ്രകടനം. സെര്‍ജിയോ അഗ്യൂറോ, യുവാന് ‍റൊമാന്‍ റിക്വല്‍മേ എന്നിവരാണ് യോഗ്യതാറൗണ്ടിലെ ടോപ് സ്കോറര്‍മാര്‍. ഇവര്‍ നേടിയതാവട്ടെ നാലുഗോള്‍ വീതവും. ബാറ്റിസ്റ്റ്യൂട്ടയും ക്രെസ്പോയും മാത്രം 91 ഗോളുകളാണ് അടിച്ചുകൂട്ടിയത് എന്നുകൂടി അറിയുമ്പോള്‍ അര്‍ജന്റീന ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ മനസ്സിലാവുന്നു. അക്ഷരാര്‍ഥത്തില്‍ ബാറ്റിഗോളിന് ശേഷം ഉന്നംപിഴയ്ക്കാത്തൊരു ഒന്‍പതാം നമ്പറുകാരനായി കാത്തിരിക്കുകയാണ് അര്‍ജന്റീന.ഇത്തവണത്തെ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന നേടിയത് വെറും 23 ഗോളുകളാണ്.

ദക്ഷിണാഫ്രിക്കയില്‍ നൈജീരിയ, ദക്ഷിണ കൊറിയ, ഗ്രീസ് എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന ഗ്രൂപ്പ് ബിയില്‍ മാറ്റുരയ്ക്കുക. ജൂണ്‍ 12ന് നൈജീരിയയുമായി ആദ്യമത്സരം. നൈജീരിയക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ മുന്നേറ്റനിരയില്‍ ആരൊക്കെയണി നിരത്തണം എന്നതാണ് മാറഡോണയെയും ആശങ്ക. റയല്‍ മാഡ്രിഡിന്റെ ഹിഗ്വയ്ന്‍, മാര്‍ട്ടിന്‍ പാലര്‍മോ, ടെവസ്, മരുമകന്‍കൂടിയായ അഗ്യൂറോ, ലൂക്കാസ് ബാരിയോസ്, ലോക ഫുട്ബോളര്‍ ലയണല്‍ മെസ്സി തുടങ്ങിയവരാണ് മാറഡോണയുടെ ആയുധപ്പുരയിലെ വെടിക്കോപ്പുകള്‍.ഇവര്‍ ചൈന പടക്കം പൊലെ വെറും കാഴ്ച മാത്രമാകുമൊ ? ഏതുവമ്പന്‍ പ്രതിരോധനിരയും ഒറ്റയ്ക്ക് തകര്‍ത്തെറിയാന്‍ ശേഷിയുളള മെസ്സിയിലാണ് മാറഡോണ
യുടെ പ്രതീക്ഷ. 1986ലെ മാറഡോണ മാജിക്ക് മെസ്സിയിലൂടെ ആവര്‍ത്തിക്കുമെന്ന് ആരാധകരും ഉറച്ചുവിശ്വസിക്കുന്നു.കഴിഞ്ഞ 5 കളികളീല്‍ നിന്നും 11 ഗോള്‍ നേടിയ മെസ്സി പോലും പറഞ്ഞല്ലൊ
അര്‍ജന്റീനക്കു വേണ്ടി തന്റെ നേട്ടം വളരെ കുറവാണേന്നു.ഇപ്പൊഴത്തെ ഒന്നാം നമ്പര്‍ കളിക്കാരന്‍
മെസ്സി (22 വയസ്സു) ആണെന്നതില്‍ ഒരു സംശയവും ആര്‍ക്കും ഇല്ല. ഗൊണ്‍സാലോ ഹിഗ്വയ്ന്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പു പറഞ്ഞതു ഗോള്‍ഡന്‍ ബൂട്ടില്‍ കുറഞ്ഞു തനിക്കൊരു ലക്ഷ്യമില്ലെന്നാണു. അതൊ കഴിഞ്ഞ ലോകകപ്പിനു ഇഗ്ലണ്ടിനു വെണ്ടി റൂണീ കാണീച്ചു കൊടുത്ത അതെ അടവു ഇപ്രാവശ്യം പലരും പയറ്റാനുള്ള സാധ്യത തള്ളികളയന്‍ പറ്റില്ല .യോഗ്യതാറൗണ്ടിന്റെ അവസാനഘട്ടത്തില്‍ മാറഡോണ ടീമിലെടുത്ത താരമാണ് ആഭ്യന്തരലീഗില്‍ 212 ഗോളുകള്‍ അടിച്ചുകൂട്ടിയ ഹിഗ്വയ്ന്‍. ആകെ പത്തുമത്സരങ്ങളിലെ പാലര്‍മോ (36 വയസ്സു) അര്‍ജന്റീനന്‍ കുപ്പായമണിഞ്ഞിട്ടുളളൂ. അര്‍ജന്റ്റീനയുടെ പോരാളികള്‍ ടെവസും അഗ്യൂറോവുമണ്. കഴിഞ്ഞ പ്രാവശ്യം ടീമില്‍ ഉണ്ടായിരുന്ന ക്രെസ്പോയും ഹവിയര്‍ സാവിയോളയും ടീമില്‍ തിരച്ചെത്താനുളള ശ്രമത്തിലാണ്.ചിലപ്പൊള്‍ ഇവരെയും അര്‍ജന്റീനന്‍ നിരയില്‍ കണ്ടേക്കാം.
ഈ ‍പറഞ്ഞ കിലാടികള്‍ ഗോളടിക്കാന്‍ മറന്നതോടെയാണ് ലോകകപ്പ്‌ യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന ക്ഷ ,ട്ട ,ന്ന,പ്പ ,മ്മ എന്നിങ്ങനയൊക്കെ എഴുതിയതു.90 ദിനങ്ങള്‍ക്കപ്പുറം ദക്ഷിണാഫ്രിക്കയില്‍ ബോളുരുളുമ്പോള്‍ ആരെങ്കിലുമൊക്ക്ക്കെ ഗോളടിക്കുമെന്നു നമുക്ക്ക്കു പ്രതീക്ഷിക്കാം.




No.Pos. Player Club
18 GK Mariano Andújar Catania
22 GK Sergio Romero AZ

4 DF Nicolás Burdisso Roma
2 DF Martín Demichelis Bayern Munich
6 DF Gabriel Heinze Marseille
15 DF Nicolás Otamendi Vélez Sársfield
3 DF Clemente Rodríguez Estudiantes
13 DF Walter Samuel Internazionale

5 MF Mario Bolatti Fiorentina
21 MF Jesús Dátolo lympiacos
7 MF Ángel Di María enfica
17 MF Jonás Gutiérrez castle United
14 MF Javier Mascherano Liverpool
20 MF Javier Pastore Palermo
8 MF Juan Sebastián Verón estudiantes

16 FW Sergio Agüero Atlético Madrid
9 FW Gonzalo Higuaín Real Madrid
10 FW Lionel Messi Barcelona
19 FW Diego Milito Internazionale
11 FW Carlos Tévez Manchester City

No comments: