Thursday, December 10, 2009

ആദ്യാനുഭവം(22 വര്‍ഷം പുറകൊട്ടുള്ള ഒരു കാലത്തിലെക്കു തിരിഞ്ഞു നോക്കിയാല്‍)
സുഹാസിനി ടീച്ചര്‍ കേകയെ പറ്റിയും...കുറുപ്പു മാഷു ഓര്‍ഗാനിക് കെമിസ്ട്രി യെ പറ്റിയും ..വിലപെട്ട
ക്ലാസ്സ് തകര്‍ത്തു എടുക്കുമ്പൊള്‍ അജിത്തിന്റെ മനസ്സില്‍ എത്രയും പെട്ടെന്നു നേരം സന്ധ്യ ആയാല്‍ മതി
എന്നായിരുന്നു...
തലേ ദിവസം അരുണും പ്രമോദും പോയി കാര്യം നടത്തി വന്നപ്പൊള്‍ മുതല്‍ അവന്റെ മന്‍സ്സില്‍
ആ ഒരു നിമിഷമായിരുന്നു...അരുണ്‍ അവനൊടു പറഞ്ഞിരുന്നു സന്ധ്യക്കു മുന്‍പെ അവിടെ എത്തിയാല്‍
മാത്രമെ കാര്യം നടക്കൂന്ന്...
ക്ലാസ്സു കഴിഞ്ഞുടന്‍ ഒ പി ആറിന്റെ ഗെയ്റ്റും തുള്ളി (സ്കൂളില്‍ ഹഡില്‍സ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം
നേടാനായതില്‍ ഈ ഒ പി ആറിനു നിര്‍ണ്ണായക പങ്കാണു ഉള്ള്തു.കഞ്ചാവും അടിച്ചു വായുവിലൂടെ നടക്കുന്ന ഒ പി ആറിനെ
അറിയിക്കതെ വാളന്‍ പുളി തിന്നാ‍ന്‍ എല്ലാവരും ഈ ഗെയിറ്റു തുള്ളി കടക്കും)അജിത്ത്
തന്റെ വീട്ടിലെക്കു കുതിച്ചു.എന്താടാ മുഖത്തൊരു കള്ള ലക്ഷണം?അമ്മയുടെ ആ ചൊദ്യം കെട്ടു അവന്‍ ഞെട്ടി..
ഏയ് ഒന്നുമില്ല വയറ്റില്‍ നിന്നും റഹ്മാനും ബാല ഭാസ്ക്കറും മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും ചേര്‍ന്നു ഫ്യുഷന്‍ നടത്തുന്നുണ്ടു ,നാസറിന്റെ ഉപ്പിലിട്ട നാരങ്ങ രണ്ടാം പാദത്തില്‍ രണ്ടക്ഷരം മാറ്റി കളഞ്ഞു എന്നു പറഞ്ഞു വേഗം തന്നെ മുഖവും കഴുകി ഹെര്‍ക്കുലീസ് സൈക്കിളും എടുത്തു ലക്ഷ്യസ്ഥലത്ത്ക്കു ആഞ്ഞു ചവുട്ടി..പോകുന്ന വഴിയില്‍ മാറാജിയുടെ മുമ്പില്‍ വച്ച തെന്നിന്ത്യന്‍ മാദക റാ‍ണീ സില്‍ക്കിന്റെ മിസ്സ് പമീല എന്ന പുതു സിനിമയുടേ പൊസ്റ്റെര്‍ പൊലും അവന്റെ കണ്ണില്‍ പെട്ടില്ല .ഒരാഴച മുമ്പെ റിലീസു ചെയ്ത രഹസ്യ പൊലീസ് എന്ന സില്‍കിന്റെ തന്നെ പോസ്റ്റെര്‍ നൊക്കാന്‍ ചന്തുക്കൂട്ടി മാഷുടേ ‍സൈനും കൊസും തട്ടി അകറ്റിയ കാര്യം തീരെ മറന്നു.വിചാ‍രിച്ചതിലും നെരത്തെ തന്നെ ലക്ഷ്യസ്ഥാനത്തു എത്തി .ഒരു കൊമ്പന്‍ മീശക്കാരന്‍ കാവല്‍ നില്‍ക്കുന്നു..
അജിത്തിന്റെ ഹ്രുദയം പാമ്പന്‍ രാജേട്ടന്‍ വിഷുവിനു പൊട്ടിക്കുന്ന ഓലപടക്കമാല പൊട്ടുന്നതു പൊലെ നിറ്ത്താതെ അടിക്കുന്ന ശബ്ദം കേട്ടു മുഖത്ത് തറപ്പിച്ചു നൊക്കിക്കൊണ്ട് ആ മീശക്കാരന്‍ പറഞ്ഞു..മുട്ടയില്‍ നിന്നും വിരിഞിട്ടില്ല അപ്പൊഴേക്കും
സൈക്ക്ക്കിളും ചവുട്ടി വന്നിരിക്കുന്നു,!വല്ലവരും കാണുന്നുണ്ടൊ എന്ന് ചുറ്റു വട്ടം നൊക്കി കൊണ്ടു അജിത് സാവധാനം ആ പഴയ വാതില്‍ തള്ളി തുറന്നു..പഴയ ഫാര്‍ഗൊ നാരായണ ബസ്സ് കയറ്റം വലിയുന്ന “ലാഘാവത്തൊടെ” ആ വാതില്‍ മലര്‍ക്കെ തുറന്നു.ആദ്യമായാണു ഇങ്ങനെ ഒരു അനുഭവം..ആദ്യ്മായി ഒമ്പതാം ക്ലസ്സിലെ രജനിക്കു കൊടുക്കാന്‍ എഴുതിയ പ്രേമ ലെഖനം , കൈ വിറ കാരണം എപ്പൊഴും ലൂസ് മൊഷന്‍ ബാധിച്ചു വീട്ടില്‍ നിന്നും നിഷകരുണം പൂറത്താക്ക്പെട്ട അശൊകെട്ട്ന്റെ രമണിയുടെ ചാണക്അത്തില്‍ വീണപ്പൊഴുള്ള അതെ അനുഭവം’‘’ഇരുണ്ട മുറിയിലെ അരണ്ട വെളിച്ചതില്‍ ആരും കാണാതെ
മുടിചീകി പൌഡറും അല്പം ബോഡി സ്പ്രേയും (വീട്ടില്‍ നിന്നും അടിചു മാറ്റ്ഇയതു }ദേഹത്തു പ്രയൊഗിചു അവന്‍ റെഡിയയി.
പെട്ടെന്നു ഒരു ശബ്ദം കെട്ടു..അവിടെ യുള്ള സ്റ്റൂളില്‍ ഇരിക്കാന്‍‍.സ്റ്റൂളില്‍ കയറി ഇരുന്ന അവനു ആകെ വിറക്കുന്നതു പൊലെ തൊന്നി.അവള്‍ക്കു നെരെ നൊക്കന്‍ അവന്‍ അശക്തന്‍ ആയിരുന്നു..അവന്‍ അറിഞ്ഞു അവളുടെ കഴുകന്‍ കണ്ണുകള്‍ അവന്റെ നെഞ്ഞിനു നെരെ ആയിരുന്നു...ദൈവമേ... ബട്ടന്‍ ധരിക്കാന്‍ മറ്ന്നു കാണുമൊ??അജിത്തു വിയര്‍ക്കാന്‍ തുടങ്ങി. കണ്ണുകളിലെക്കു ഇരച്ചു കയറിയ വെളിച്ചത്തിനു കീഴടങ്ങാതെ അവന്‍ അവളെ നൊക്ക്ക്കി,കറുത്ത തുണിക്കുള്ളില്‍ ഒളീച്ചിരിക്കുന്ന അവളെ നൊക്കി ചിരിക്കാന്‍ ശ്രമിച്ച്പ്പൊള്‍ പുളിമരത്തില്‍ നിന്നും വീണപ്പൊള്‍ രാധാകൃഷ്ണന്‍ മാഷെ നൊക്കി ബിന്ദു ടീച്ചറ് ചിരിച്ച അതേ ചിരിയാണ് വന്നതു .അവള്‍ ഒരു നിമിഷം കൊണ്ടൂ അവനെ ഒപ്പി എടുക്കുകയയിരുന്നു.അവന്‍ കണ്ണുകള്‍ അടഞ്ഞു പൊകാതിരിക്കന്‍ അവളേ നൊക്കുന്നതിനിടേ ഫ്ലാഷു മിന്നി മറഞ്ഞു..
15 രൂപ .....അവളുടെ പിന്നില്‍ നിന്നും വന്ന ശബ്ധം കെട്ടു അജിത്തു എഴുന്നേറ്റു പെഴ്സു തുറന്നു.


Not able to read this blog, please install malayalam font from following link

..Click here for Malayalam Fonts