Friday, March 12, 2010

എന്റെ ഹീറോ...അമിതാഭ് ബച്ചന്‍......ഷഹന്‍ഷാ



<
Click here for Malayalam Fonts
TO READ MALAYALAM CLICK HERE


എന്റെ ഹീറോ...അമിതാഭ് ബച്ചന്‍..ഇന്ത്യന്‍ സിനിമയുടെ ഷഹന്‍ഷാ
സിനിമകാണാന്‍ തുടങ്ങിയ കാലം മുതല്‍ ഈ നിമിഷം വരെ എന്റെ മനസ്സില്‍ ഇതിനു ഒരു മാറ്റവും വന്നിട്ടില്ല !
ഇന്ത്യന്‍ ചലചിത്ര വിഹായസ്സിലെ ഈ സൂര്യ വംശി 4 പതിറ്റാണ്ട് കാലമാവുന്നു ജ്വലിച്ചു കൊണ്ടിരിക്കുന്നു..
1942 ഒക്ടോബെര്‍ 11 നു അലഹബാദില്‍ കവി ഹരിവന്‍ശ് റായി ബച്ചന്റെയും തേജിയുടെയും മകനായി പിറന്ന
അമിതാഭ് സിനിമലോകത്ത് അരങ്ങെറ്റം കുറിച്ചത് അബ്ബാസിന്റെ സാത് ഹിന്ദുസ്താനി എന്ന ചിത്രത്തില്‍ 1969 ല്‍
ആണു,ഞാന്‍ ജനിക്കുന്നതിനും മൂന്നു കൊല്ലം മുമ്പു!
ഗാംഭീര്യമാര്‍ന്ന സംഭാഷണങ്ങള്‍,കണ്ണുകളിലെ തീഷ്ണ ഭാവങ്ങള്‍,ഉയരം,ത്രസിപ്പിക്കുന്ന പ്രസരിപ്പു എന്നീ ഗുണ‍ങ്ങള്‍
1970 കളില്‍ “Angry Young Man“എന്ന തിലക കുറി ചാര്‍ത്തി കൊടുത്തു.ഹിന്ദി സിനിമയുടെ മുഖം തന്നെ മാറ്റികൊടുത്തതു അമിതാഭിന്റെ ഈ കഴിവുകളായിരുന്നു..
ആനന്ദ്,പര്‍വാന,റെഷ്മ ഔശെര എന്നീ സിനിമകള്‍ 1971ല്‍ റിലീസ് ചെയ്തു. അതില്‍ ആനന്ദിലെ സഹനായകന്റെ
റൊള്‍ മികച്ചതായിരുന്നു.
അമിതാഭിനു ഇഷ്ടപെട്ട സ്ക്രീനിലെ നാമം വിജയ് എന്നായിരുന്നു,20 സിനിമകളില്‍ അദ്ദേഹം വിജയ് ആയി അറിയപ്പെട്ടു.
1973 ല്‍ പ്രകാശ് മെഹ്രയുടെ സ‍ജ്ജീറിലെ ഇന്‍സ്പെക്റ്റെര്‍ വിജയ് ഖന്ന അതു വരെ ബൊളിവുഡ്ഡ് ദര്‍ശിക്കാത്ത കലര്‍പ്പില്ലാത്ത സങ്കട്ടനങ്ങളും,തീ പറക്കുന്ന സംഭാഷണങ്ങളും കണ്ടു നടുങ്ങി!
“ഞാനൊരു സൂപ്പെര്‍ സ്ടാറുമല്ല ..അതില്‍ ഒരിക്കലും വിശ്വസിക്കുന്നുമില്ല “ ബോളിവുഡ്ഡ് എന്ന പേരു ഒരിക്കലും ഇഷ്ടപെടാത്ത അമിതാഭിന്റെ വാക്കുകള്‍!
1974 റിലീസ് ചെയ്തവയില്‍ 5 ഹിറ്റ് സിനിമകള്‍,ബൊളി വുഡ്ഡിലെ എക്കാല‍ത്തെയും ഹിറ്റുകളില്‍ ഒന്നായ ദീവാര്‍
ഇതില്‍ പെടും.


ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റായ ഷോലെ (ദില്‍ വാല ദുല്‍ഹന്‍ ലെ ജായേഗാ ഇറങ്ങുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്കും മുമ്പെ റിലീസ് ചെയ്തതാണെന്നു ഓര്‍ക്കുക)സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ നേടിയ ഇടം മറ്റൊരു സിനിമക്കും ഒരിക്കലും നേടാനാവില്ല എന്നത് തന്നെയാണു സത്യം.
ചിറക്കല്‍ ധനരാജ് തിയേറ്ററില്‍ വ്ച്ചു സാഹസികതയുടെ ഷൊലെയില്‍ ബച്ചനും ധര്‍മ്മേന്ദ്രയും ഡ്രീം ഗേള്‍ ഹേമ മാലിനിയും
അംജത്ത് ഖാനും തകര്‍ത്ത് അഭിനയിച്ചപ്പൊള്‍ ഹിന്ദി അറിയാത്ത ഞാന്‍ ശരിക്കും അന്^ധാളിച്ചു പോയിരുന്നു!കുറേക്കാലം കീശയില്‍ ഒരു അമ്പതു പൈസ കോയനും ഇട്ടിട്ടാണു ഞന്‍ നടന്നതു തന്നെ!
തുടര്‍ച്ചയായി 6 വര്‍ഷം പ്രദര്‍ശിപ്പിച്ച് ഷോലെ ഗിന്നസ് ബൂക്കില്‍ പ്രവേശിച്ചു.ആദ്യമായി ഞാന്‍ കണ്ട ഹിന്ദി സിനിമ!

1973 ല്‍ ജയബാദുരിയെ വിവാഹം ചെയ്ത ബച്ചന്‍,രേഖയുടെ കൂടേ പെര്‍ഫെക്റ്റ് ജൊഡി ആയി പല ഹിറ്റുകളും സമ്മാനിച്ചു.
1975 നു മുമ്പെ റിലീസ് ചെയ്ത നമക് ഹലാല്‍ ഷോലെക്കു ശെഷം എത്രയോ വര്‍ഷങ്ങള്‍ക്കു ശെഷം കണ്ണൂര്‍ എന്‍ എസ്സ് തിയേറ്ററിലെ തിക്കിലും തിരക്കിലും വെയിലത്ത് 2 മണീക്കൂറ് ക്യു നിന്നിട്ടാണു കണ്ടതു തന്നെ,ആ സമയത്ത് രാജേഷ് ഖന്ന ,രേഖ,അസ്രാണീ എന്നിവര്‍ ആരാണെന്നു പോലും എനിക്കറിയില്ലായിരുന്നു..
">

ഷോലെ റിലീസ് ചെയ്ത അതെ വര്‍ഷം തന്നെ ര്രിലീസ് ചെയ്ത ദീവാറില്‍ ശശികപുറിന്റെ കൂടെ മൊറ്റൊരു ഹിറ്റ് സിനിമ കൂടി സമ്മാനിച്ചു.ട്രാജഡി സിനിമകളായ ദീവാര്‍,മുക്കന്തെര്‍ ക സിക്കന്തെര്‍,ശക്തി,കൊമെഡി സിനിമകളായ മിസ്റ്റെര്‍
നട്വര്‍ലാല്‍,ചുപ്കെ ചുപ്കെ,ഡോണ്‍,നസീബ്,അമെര്‍ അക്ബര്‍ ആന്റൊണി,മസാല ആക്ഷന്‍ സിനിമകളായ മര്‍ദ്ദ്,കാലിയ ,ഷാന്‍,രൊമാന്റിക്ക് വേഷങ്ങളായ സിത്സിലാ,ദോസ്താന,കബീ കബീ എന്നി സിനിമകളീലൂടെയും അദ്ദെഹം വിവിധ ഭാവങ്ങള്‍സമ്മാനിച്ചപ്പൊള്‍ എല്ലാ പട്ടങ്ങളും ബച്ചനു മുന്നില്‍ വച്ചു കൊണ്ട് രാജേഷ് ഖന്നയും,80 കളില്‍ മുട്ട്മടക്കി.1980 ല്‍ മന്മോഹന്‍ ദെശായിയുടേ കൂലി യുടെ ഷൂട്ടിങ്ങ്നിനിടേ പരുക്കേറ്റു ബ്രീച്ച് കാന്റി ഹൊസ്പിറ്റലില്‍ പ്രവെശിപ്പിച്ച്പ്പൊള്‍
പതിനായിരങ്ങള്‍ ആശുപത്രിക്കു മുമ്പില്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന ഫൊട്ടൊ ഇപ്പൊഴും എന്റെ മനസ്സില്‍ ഉണ്ട്.17 കുപ്പി രക്തം അദ്ദേഹത്തിന്റെ സിരകളിലൂടെ കയറ്റി.കൂലി സിനിമയുടെ ശരിയായ തിരക്കഥയില്‍ ഇക്ബാലിനു മരണമായിരുന്നു!എന്നാല്‍ മരണത്തിനു മുന്നില്‍ നിന്നും തിരിച്ചു വന്ന ബച്ചനെ കണ്ട് ദേശായി അവസാന സീന്‍ ഇങ്ങേനെ ആക്കി മാറ്റി ബാല്‍ക്കണിയുടെ മുകളില്‍ നിന്നും ജനങ്ങളൊടു നന്ദി പറയുന്ന “ മൈ തൊ ചലാ ഗയാ ധാ ,ലൊവ്ട് ആയാ ഹൂ തൊ ബസ്സ് ആപ് കി ദുവാ സെ"
അതിനു ശെഷം ശരാബി.ഗിരഫ്താര്‍ എന്നീ സിനിമകളിലുടെ ശക്തമായ തിരിച്ചു വരവാണ് ബച്ചന്‍ കാഴ്ചവെച്ചതു.
1984 ല്‍ യു പി മുഖ്യനെ തോല്‍പ്പിച്ചു രാഷ്ട്രീയ പ്രവേശം നടത്തിയെങ്കിലും 87 ല്‍ ആ വെഷം അഴിച്ചു വെച്ചു ടിനു ആനന്ദിന്റെ
ഷഹന്‍ഷക്കു വേണ്ടി ചായം അണിഞ്ഞു.1988 ല്‍ പ്രദര്‍ശന്ത്തിനു എത്തിയ നാലാമത്തെ ദിവസം തന്നെ മാക്കുനി റൊഡിലെ ലക്ഷ്മിപുരത്തെ വിശാലമായ ടി വി ക്കു മുന്നില്‍ ഇരുന്ന് ഒരു സെക്കന്റ് ഷൊ പോലെ ഞാന്‍ ആ സിനിമ കണ്ടു.പതിവ് ബച്ചന്‍ചേരുവകളും ബോളിവുഡ് മസാലകളും വേണ്ട പോലെ ചെര്‍ത്തെങ്കിലും എന്റെ ബാല്യകാല സുഹ്രുത്തുകളൌന്നും ആ സിനിമയെ ഇഷ്ടപെട്ടില്ല..ആ സിനിമയിലെ ഒരു വാചകം ഇപ്പൊഴും എന്റെ മനസ്സില്‍ ഉണ്ടു “രിശ്തെമെം ഹം തുമാരാഹ് ബാപ് ലഗ് താ ഹും നാം ഹെ ഷഹന്‍ഷാ...“
ഗംഗാ യമുനാ സരസ്വതി,തൂഫാന്‍,അഗ്നിപഥ്,ആജ് കാ അര്‍ജുന്‍,ജാദൂഘര്‍,ഗുദാഗവാ,ഹം,അബൂബ,ഇന്ദ്രജീത്, എന്നീ സിനിമകള്‍ എന്റെ കൊളേജ് ജീവിതത്തിനിടെ ഞാന്‍ ആസ്വദിച്ചു കണ്ട സിനിമകളായിരുന്നു.അഗ്നിപഥിലെ അഭിനയത്തിനു ഭരത് അവാര്‍ഡു ലഭിച്ചു.സിനിമകളുടെ സാമ്പത്തിക പരാജയം കാരണം 1996 ല്‍ ബച്ചന്‍ താല്‍കാലികമായി സിനിമയോടു വിടപറ‍ഞ്ഞു.<
എ ബി സി എല്‍ എന്നസിനിമാ കമ്പിനി തുടങ്ങിയതൊടെ ബച്ച്ന്റെ ശനി ആരംഭിച്ചു എന്നു പറയുന്നതാവും ഉത്തമം!മിസ്സ് വേള്‍ഡ് മത്സരം കോടികളുടെ നഷ്ടം കൈ നീട്ടി കൊടുത്തു,അമെരിക്കയില്‍ തുടങ്ങിയ ടി വി ചാനെലും എട്ടു നിലയില്‍ പൊട്ടി.സിനിമയില്‍ പകരം വെക്കാനില്ലാത്ത 6 അടീ 2ഇന്ചു കാരനായ ഏങ്ഗ്രി യെങ്ങു മേന്‍ ആയ ബോളിവുഡ് ഷഹന്‍ഷാക്ക് കച്ചവടത്തില്‍ എവിടെയും എത്തിപെടാനായില്ല.
1997 ല്‍ മ്രുത്യു ദാദയിലൂടെ തിരിച്ചു വരവു നടത്തിയ ബച്ചനു ഇന്നു വരെ പിന്നെ തിരിഞ്ഞു നൊക്കെണ്ടി വന്നിട്ടില്ല!
യാഷ് ചോപ്രയുടെ മുഹബത്തേനില്‍ ബച്ചനും ഷാറൂഖ് ഖാനും ഒരുമിച്ചപ്പൊള്‍ അതൊരു വന്‍ ഹിറ്റായി.പിന്നെ കരണ്‍ ജോഹറിന്റെ കഭീ ഖുശീ കഭീ ഗമും വന്‍ ഹിറ്റായി മാറി. 90 കളുടേ പകുതിയില്‍ ബച്ചന്റെ 20 കൊല്ലത്തെ സൂപ്പര്‍ സ്റ്റാര്‍ <
പദവി തീര്‍ന്നു എന്നു പൊലും കരുതുന്ന സമയത്താണ് ശക്തമായ തിരിച്ചു വരവ് അതോടൊപ്പം “കോന്‍ ബനേഗാ ക്രോര്‍പതി “ ഇന്ത്യയിലെ ഒരു ടി വി പ്രോഗ്രാം നേടുന്ന ഏറ്റവും വലിയ വിജയവും കരസ്ഥമാക്കി.1999ല്‍ ബി ബി സി
മില്ലേനിയം സ്റ്റാര്‍ പദവി ചാര്‍ലി ചാപ്ലിന്‍,സര്‍ ലോറന്‍സ് ഒലിവെര്‍ ,മര്‍ലിന്‍ ബ്രാന്‍ഡൊ എന്നിവര്‍ക്കു പുറകെ ബച്ചനെ
തേടി എത്തി.ലണ്ടനിലെ മെഴുക് മ്യൂസിയത്തില്‍ മെഴുക് പ്രതിമ ആയ ആദ്യ ഏഷ്യ ക്കാരന്‍,ഏറ്റവും വിലകൂടിയ ബോളിവുഡ് ആക്ടര്‍,1984 ല്‍ പദ്മശ്രീയും 2001 ല്‍ പദ്മഭൂഷണും നേടിയ വ്യക്തി , എന്നി ആദരണീയത കൂടി
അദ്ദെഹത്തിനുണ്ട് .രാഷ്ട്രീയം നൊക്കി (ഗുജരാത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ക്കു കേരളത്തില്‍ സ്ഥാനമില്ല എന്ന്)
പറ്ഞ്ഞു ബച്ചനെ അകറ്റി നിര്‍ത്തിയാല്‍ ആ നഷ്ടം കേരളത്തിനാണ് അല്ലാതെ ബച്ചന് അല്ല)
1972ലെ ബൊംബെയ് ടു ഗൊവാ മുതല്‍ 1996 ലെ ആഖ്രി രാശ്ത വരെ നീണ്ട 15 വര്‍ഷത്തില്‍ ഒരു വര്‍ഷം ചുരുങ്ങിയത് ഒരു ഹിറ്റ് സിനിമയെങ്കിലും ബച്ചന്റെ പേരില്‍ ഉണ്ടായിരുന്നു.ലാവാറിസ്,സിത്സില,തൂഫാന്‍ തുടങ്ങിയ
ഒരു പാട് സിനിമക്കു വേണ്ടി പാടുകയും ചെയ്തു!2001ല്‍ തന്റെ 58 വയസ്സില്‍ Aks എന്ന സിനിമക്കു വെണ്ടി 30 അടി
">
ഉയരത്തില്‍ നിന്നും താഴെക്കു ചാടീ അഭിനയിച്ചു! അദാലത്തു (1976), ഡോണ്‍ (1978), കസ്മെ വാദെ(1978), ഗ്രെയിറ്റ് ഗാമ്പ്ലെര്‍ 1979), ബെമിസാല്‍(1982)_, ദേശ് പ്രേമി(1982), സത്തെ പെ സട്ടെ (1982), ആഖ്രീ രാശ്തെ(1986), തൂഫാന്‍(1989), ബഡെ മിയാന്‍ ചോട്ടെ മിയാന്‍(1998), ലാല്‍ ബാദ്ശാ(1999) സൂര്യ വംശം (1999)
എന്നീ സിനിമകളില്‍ ബച്ചന്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ചു. 1983 ല്‍ ഇറങ്ങിയ മഹാനില്‍ 3 വേഷത്തില്‍ അഭിനയിച്ചു!

2006 ല്‍ 23 സീനുകള്‍ 5 മണിക്കുര്‍ കൊണ്ട് അഭിനയിച്ചു മറ്റുള്ള്വര്‍ക്കു മാത്ര്രുക ആയി!
69)ം വയ്സ്സില്‍ ..മെജെര്‍ രവി മൊഹന്‍ ലാല്‍ എന്നിവരുടെ കൂടെ കാന്ദ ഹാറിലൂടെ മലയാളീകള്‍ക്കു ഒരു സൂപ്പര്‍ ഫിലിം
തരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു

1 comment:

Unknown said...

Moshanamaano????atho sherikkum workout edutho chettaaaa