Saturday, September 25, 2010

മജീദ്‌ റീ ലോടെഡ്‌

അഞ്ചു വർഷത്തോളമായി ഞാൻ ഒരു കത്തെഴുതിയിട്ട് ..ഇരുപതു വർഷത്തൊളം ഞാൻ എന്റെ കത്തുകളിലൂടെ
നന്ദി പ്രകടനങ്ങൾ, ഓർമ്മപുതുക്കൽ,പ്രണയങ്ങൾ എന്നിവയൊക്കെ നടത്തിയുട്ടുണ്ടെങ്കിലും ഇഷടമേഖല
പാരവെപ്പു തന്നെ ആയിരുന്നു..
ഞാൻ എഴുതി തുടങ്ങിയ കാലത്ത് കത്ത് ഒരു അന്വേഷണോപാധി മാത്രമായിരുന്നു.പക്ഷെ ചുറ്റുപാടുള്ളവരെ ദുഃഖ കുണ്ടുകളിൽ തള്ളിയിടാനും,മനസ്സിൽ ഇല്ലാത്ത വികാരങ്ങൾ ജനിപ്പിക്കുവാനും ഇതിൽ കൂടുതൽ എഫെക്റ്റീവായ
മറ്റൊരു മീഡിയം ഇല്ലെന്നായിരുന്നു എന്റെ കാഴചപാട്.വിശാലമായ ഒരു മാനസിക വീക്ഷണവുമായി ഞാൻ
അതിനെ സംയോജിപ്പിക്കാൻ ആഗ്രഹിച്ചു ,പ്രയത്നിച്ചു.
പ്രേമത്തിന്റെയും ഉന്മാദത്തിന്റെയും രൂപത്തിൽ പല ക്റ്ത്രിമ മുഖം മൂടികളും ഞാൻ തകർത്ത് എറിഞ്ഞു.
നിശ്ചയ ദാർഡ്യത്തോടെ ഞാൻ ഏകനായി മുന്നേറി .തുണയില്ലാത്ത ഈ പ്രയാണം തുടങ്ങി കുറച്ചു
കഴിഞ്ഞപ്പോഴെക്കും ആളുകളുടെ നീണ്ട നിര തന്നെ എന്നൊടൊപ്പം ചെർന്നു.പിന്നീടതു ഒരു “കാരവാൻ”
ആയി മാറി.
എന്റെ പേരിനു മുന്നിലും പിറകിലുമായി ചില തൂലിക നാമങ്ങൾ തന്നു ... ആ പുരസ്കാരലബ്ധി ഒരു ധന്യാനുഭവമായിരുന്നു.
ചില കീഴ്വഴക്കങ്ങൾ മാറ്റി മറിക്കാൻ !ഒരു കുലം കുത്തിയുടെ നടക്കാത്ത ശ്രമം എന്നു പറഞ്ഞ് മുഖം തിരിച്ചവരും
എന്റെ തൂലികയുടെ രക്തസാക്ഷികളായി.പെൺകുട്ടികൾക്കു കത്തു വന്നാൽ,പെൺകുട്ടികൾ കത്തെഴുതിയാൽ അത് അവരുടെ പവിത്രതയെ ബാധിക്കുമെന്ന തെറ്റിദ്ധാരണ നില നിൽക്കുന്നഒരു കാലം!പല കാര്യങ്ങളും മത ഭ്രാന്തൻ മാരുടെ
ഗണത്തിൽ പെടുന്ന രക്ഷിതാക്കൾക്കു ദഹിക്കുമായിരുന്നില്ല.
പരീക്ഷയൂടെ തലെ ദിവസം ക്രിക്കറ്റ് കളിക്കാ‍ൻ അനുവദിക്കുന്ന എതെങ്കിലും രക്ഷിതാക്കളെ കാണാൻ കഴിയുമൊ?
സ്വന്തം തട്ടകത്തിൽ തന്നെ പയറ്റി വിജയകൊടി പറത്താൻ ആയാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല.
ഇല്ലാത്ത പ്രണയലേഖനം എന്റെ പേരിലെഴുതി പൊസ്റ്റ് മാൻ അച്ഛന്റെ കയ്യിൽ കൊടുത്ത് വീട്ടിൽ ഒരു ഭുകമ്പം
സൃഷ്ടിക്കുമ്പോള്‍ ഞാൻ എന്ന പാര വളരുകയായിരുന്നു.
പണം പ്രൌഡി എന്നിവ ക്കു വേണ്ടി ജനങ്ങൾ പരക്കം പായുന്നു.ഡോക്ടരുടെയും എഞ്ജിനിയറുടെയും നേയിം പ്ലേറ്റിനുപിന്നിൽ തങ്ങളുടെ പുന്നാര മക്കളെ കെട്ടിയിടുന്നു.മക്കൾ സുഖിച്ചു കാണാൻ!കൂട്ടിലിട്ട് തത്തയെ സുഖിപ്പിക്കുന്നതു
പോലെ! ക്രമേണ അർഥശൂന്യമായികൊണ്ടിരുക്കുന്ന ഈ പദത്തിന്റെ പൊരൂൾ എന്തെന്നു അവർ മനസ്സിലായികൊള്ളും!
ഫലമോ തലമുറ വികാര ശൂന്യരായി തുടരുന്നു,ലക്ഷ്യബോധമില്ലാതെ ആർക്കൊ വേണ്ടി ജന്മം തീർക്കും.
കൂടുതൽ ഊഷ്മളതയൊടെ പ്രതികരിക്കണമെങ്കിൽ 5 വർഷം മുമ്പെ എനിക്കു നഷ്ട പെട്ട എന്റെ തൂലിക വീണ്ടും ചലിപ്പിക്കണമെങ്കിൽ മനസ്സ് കൊണ്ടു സാധ്യമാവില്ലെന്നു ബൊധ്യമുള്ളതു കൊണ്ടാണു കുപ്പിയിൽ നിന്നും രണ്ടു കവിൾ നെരിട്ടു മോന്തിയത് പുതിയ ജെനെറേഷന്റെ മനസ്സുകിട്ടാൻ..തൂലികക്കു പകരം ബ്ലോഗ് ആയെന്ന മാറ്റം ഉൾകൊള്ളാൻ...
ഇപ്പോൾ രക്തത്തിൽ ആവേശത്തിന്റെ തീ എണ്ണ കലരുന്നതും കാത്ത്...ഒന്നു.രണ്ട്..മൂന്ന്...ഞാൻ എണ്ണികൊണ്ടിരിക്കുകയാണു...ഹാ മനസ്സിന്റെ നിമ്നോനതങ്ങ്ങ്ങളില്‍ നിന്നും സകല ഡിപ്രഷന്റെയും കൊടയുടുപ്പുകൾ ഉരിഞ്ഞു വീഴുന്നു.എത്ര എളുപ്പമാണ് സൂര്യ ബാണങ്ങള്‍ മഴതുള്ളികളെ എയ്തു മാറ്റി അന്തരീക്ഷം തെളിയിച്ചത്.
ഞാൻ കരഞ്ഞിരുന്നൊ? മനസ്സിലാക്കാൻ പ്രയാസം ,പണ്ടെങ്ങൊ വരച്ച് മാഞ്ഞ് പോയ കളത്തിലെക്കു ആരൊക്കെയൊ അരിമാവുകൊണ്ടു പുതിയ കളം വരക്കുന്നു..ഭൂമികുലുക്കം ഉണ്ടായി തകർന്ന എന്റെ മനസ്സിന്റെ ഫ്ലാറ്റുകൾക്കടിയിൽ നിന്നും മുളച്ചു വന്ന ഈ ഹരിതമയത്തിൽ ഞാനൊന്നു ഓടി പറന്നു കളിക്കട്ടെ.