Wednesday, June 30, 2010

ഭാഗ്യദേവതകൊടുവള്ളി രവീന്ദ്രകുറുപ്പ് പതിവിലും നേരത്തെ എഴുന്നേറ്റു തന്നെ തന്നെ നൊക്കി അലറുന്ന ഘടികാരത്തില്‍ നോക്കി..മണി അഞ്ചായിരിക്കുന്നു....
തന്റെ അച്ഛന്‍ ഒതേന കുറുപ്പിന്റെ അലര്‍ചച കെള്‍ക്കാന്‍ വെണ്ടീ സൂക്ഷിക്കുന്ന ഈ പഴഞ്ചനു വേണ്ടി
തന്റെ ഭാര്യ ആയ ശാന്ത ലക്ഷ്മി യുമായി അങ്കം കുറിക്കാത്ത ദിവസങ്ങളീല്ല...
അതിന്റെ മനൊഹരമായ സപ്ത സ്വരങ്ങള്‍ അവള്‍ക്കു അലര്‍ജി ആണത്രെ!
മൂത്ത മകന്‍ ഷക്കു ഇപ്പൊള്‍ ടി വി (ഇ സ് പി എൻ)ഓണ്‍ ചെയ്യുമ്പോൾ‍
ഒരു തരം ഈച്ച മൂളുന്ന ശബ്ദം കേൾക്കുമ്പോൾ കുറുപ്പിനുള്ള അതെ അസഹനീയതെ തന്നെ ആണ് ഇതെന്നു പറഞ്ഞു അവള്‍ ആക്രൊശിക്കുമ്പോള്‍,
അവള്‍ തന്റെ പിതാവിനെ തെറി പറയുന്നതായാണു കൊടുവള്ളി കുറുപ്പിനു തൊന്നാറുള്ളതു..
“എടൊ മനുഷ്യാ ആ ടി വി ചാനലുകാരും പത്രക്കാരും വരുന്നതിനു മുമ്പു ഒന്നു കുളിച്ചു വെടിപ്പോടെ നിന്നൂടെ?“
“ആളുകളുടെ മുന്നില്‍ എനിക്കാണ് നാണകേട് “ശാന്തയുടെ അശാന്തമായ വാക്കുകൾ ഉയർന്നു.
കുറെ കാലമായി അവള്‍ക്കുള്ള ആഗ്രഹമായിരുന്നു ഒരിക്കല്‍ ടി വി യില്‍
വല്ലവിധേനയും മുഖം കാണിക്കുക എന്നതു, ഒരിക്കല്‍ മുഖം കാണിക്കാന്‍ അവസരം കിട്ടിയാല്‍ പിന്നെ സീരിയലുകാര്‍
അവളുടെ പിന്നലെ ആയിരുക്കുമെന്നു കണിശന്‍ വേലായുധന്‍ അവളൊടു പറഞ്ഞിട്ട് 4 കൊല്ലമായി!
ഇത്രയും കാലം ഉള്ള് ബ്യ്യൂട്ടി പാര്‍ലര്‍ മുഴുവന്‍ മാറി മാറി ചവുട്ടിയിട്ടും ഒരുത്തന്‍ പൊലും അമ്മി കൊത്താനുണ്ടൊ എന്നു ചൊദിച്ചു നടക്കുന്ന നാടൊടി തെലുങ്കത്തിയുടെ സൌന്ദര്യം പൊലും ഇവളില്‍ കണ്ടെത്താനയില്ല എന്നതാണ് സത്യം!
പഴനിയില്‍ പൊയി കുറുപ്പിനെ കൊണ്ടു കവിളിലൂടേ ശൂലവും തറപ്പിച്ചു കാവടിയെടുക്കാം എന്നു
ശാന്ത പ്രാര്‍ഥിച്ചകാര്യം കുറുപ്പിന്റെ മനസ്സിലൂടേ ഒരു മിന്നല്‍ മിന്നി!
ഇന്നലെ ആണു ആ സംഭവം നടന്നതു അവള്‍ കുളിച്ചോണ്ടിരിക്കുമ്പോള്‍ വലിയ ശബ്ദത്തോടെ ഒരു സാധനം വന്നു കുളുമുറിയുടേ ഓടു തകര്‍ത്തു ഉള്ളില്‍ വീണു...വല്ല കള്ളന്മാരും ആയിരുക്കും എന്ന് കരുതി കട്ടിലിന്റെ അടിയില്‍ പാരമ്പര്യമായി സൂക്ഷിച്ചുവെക്കുന്ന സിലോണ്‍ കഠാരയുമായി തുള്ളി ഇറങ്ങിയ കുറിപ്പിനു കാണാനായതു നീല നിറത്തില്‍
തിളങ്ങുന്ന കുറെ പാറ പോലെ ഉള്ള സാധനങ്ങാളായിരുന്നു....
തലേ ദിവസം സ്റ്റാര്‍ മൂവിയില്‍ കണ്ടതു പൊലേ അന്യ ഗ്രഹത്തില്‍ നിന്നുള്ള വല്ല ബോംബ്ബാവുമൊ?
ഫയര്‍ ഫൊഴ്സിലെക്കു വിളിക്കുന്ന കുറിപ്പിനെ നൊക്കി മകന്‍ ഷണ്മുഖ കുറുപ്പ് പറഞ്ഞു വിളിക്കാന്‍ വരട്ടെ ഢാഡ് ,അതു വല്ല സ്വര്‍ണ്ണമൊ അതിനെക്കാള്‍ വിലപിടിപ്പുള്ള വല്ലതും ആണെങ്കില്‍?!


ഇതു കേട്ട ഉടന്‍ ശാന്ത ലക്ഷ്മി ,ചെറുതായി അലിഞ്ഞു തുടങ്ങിയ ആ വില പിടിച്ച സാധനത്തിന്റെ വലിയ ഒരു ഭാഗം എടുത്തു ഫ്രിഡ്ജില്‍ 1 ആഴ്ചത്തേക്ക് ഉണ്ടാക്കി വച്ച സാമ്പാറിന്റെയും മീന്‍ കറിയുടെയും സ്ഥാനത്തെക്കു പ്രതിഷഠിച്ചു.
ഷക്കു മൊന്‍ ഒരു കഷ്ണം എടുത്തു നക്കുകയും കടിക്കുകയും മണപ്പിക്കുകയും ചെയ്യുന്നതും നൊക്കി കുറുപ്പ് വിളിച്ചതു പത്രം ഓഫ്ഫീസിലേക്കായിരുന്നു.പിന്നെ ഒരു ബഹളം തന്നെ ആയിരുന്നു...ശാന്ത തലക്കു മുകളില്‍ വന്നു വീണ ആ നിധിയെ കുറിച്ചു പല സ്റ്റയ്ലില്‍ പല സാരികളില്‍ പല ചാനലുകളില്‍ പലതരം അഭിപ്രായ്ങ്ങള്‍ രേഖ പെടുത്തി!


ഇന്നു രാവിലെ ശാന്തയെ വിളീച്ചു ആരൊ പറഞ്ഞിരികുന്നു, ഇന്നെലെ ലാബിലെക്കു അയച്ച സാമ്പ്ലിന്റെ റിസല്‍ട്ടുമായി ചാനലുകാര്‍ വരുന്നു എന്ന വിവരം ..
എണ്ണതേച്ചു കൊണ്ടിരിക്കെ മുറ്റത്തെക്കു ഒരു വണ്ടി വന്നു നില്‍ക്കുന്ന ശബ്ദം കുറുപ്പു കേട്ടു.....
പിന്നെ ഒരു അലര്‍ച്ചയും...പഴം ചക്ക പഴുത്ത് കിഴക്കെ മുറ്റത്ത് ‍ വീഴുന്ന ശബ്ദം കെട്ടു ഓടി വന്ന
കുറുപ്പിനു കാണാന്‍ ക്ഴിഞ്ഞതു
ശാന്ത ലക്ഷ്മി ചേറുമരം പൊരിഞ്ഞതു വീണതു പൊലെ വീണു കിടക്കുന്നു ..
അടുത്തു നിന്ന ചാനലുകാരന്‍ പയ്യന്‍ മുറ്റത്ത് ഫ്ലാറ്റായി കിടക്കുന്ന ഈ സാധനത്തിനെ
ഞാന്‍ ഒന്നു ചെയ്തതല്ല എന്ന് ദയനീയമായ നൊട്ടത്തിലൂടെ കുറുപ്പിനെ ധരിപ്പിച്ചു...
എന്തുപറ്റി ?
എന്ന കുറുപ്പിന്റെ ചൊദ്യത്തുനു മറുപടി ആയി കയ്യിലിരുന്ന പേപ്പെര്‍ കുറുപ്പിനു നേരെ നീട്ടി..
ഇന്നലെ കൊണ്ടു പോയ സാമ്പിളിന്റെ റിസള്‍ട്ട് ..
കണ്ണൂര്‍ യൂനിവേഴ്സിറ്റി ബയൊ കെമിക്കല്‍ വിഭാഗം തലവന്‍ ജുനയിദ് നല്‍കിയ റിപ്പൊര്‍ട്ട് കണ്ടു
കുറുപ്പിനും തല ചുറ്റുന്നതു പോലെ തൊന്നി....
പ്രീയ മകന്‍ ഷക്കു ഇതിനു മധുരവും പുളിയും കലര്‍ന്ന രുചിയാണെന്നു പറഞ്ഞു
നക്കുകയും കുടിക്കുകയും ചെയ്ത ആ മനൊഹര കാഴ്ച
കുറുപ്പിന്റെ മനസ്സിലൂടെ റീ പ്ലെ അടിച്ചു കടന്നു പൊയീ....
എന്നാലും വിമാനത്തിലെ ഈ ടോയ്ലെറ്റ് വെയിസ്റ്റ് എന്നൊക്കെ പറയുന്നതിനു
വല്ല കെമിക്കല്‍ നെയിമും ഉണ്ടാവുമൊ എന്നായിരുന്നു അപ്പൊള്‍ കുറുപ്പിന്റെ ചിന്ത!!


]