Sunday, February 14, 2010

ബെല്ലി ഡാന്‍സ്

"Dance of the east".
The origin of the name 'belly dance' comes from the French Dance du ventre, which translates as "dance of the stomach". Belly dance is also often referred to as "oriental dance" .
എന്താണു ബെല്ലി ഡാന്‍സ്? എന്ന് ചൊദ്യത്തിനു എനിക്കു കിട്ടിയ ഉത്തരം ഇതൊക്കെ ആയിരുന്നു.
ഒന്നെനിക്കു മന്‍സ്സിലായി ബെല്ലി ഡാന്‍സ് എന്നാല്‍ മാദകത്വം തുളുമ്പി നില്‍ക്കുന്നഅരക്കെട്ടിനെ
കൊണ്ടും അടിവയറിനെയും കൊണ്ടുള്ള മാദക നൃത്തം ആണെന്നു.
അറബ് രാജ്യത്തു കാല്‍ കുത്തിയ അന്നു മുതല്‍ മനസ്സിലുള്ള ആഗ്രഹമാണ് ബെല്ലി ഡാന്‍സ്.
അതിനു വേണ്ടി എന്തിനും റെഡിയായി കഴിഞ്ഞ 30 വര്‍ഷമായി തന്റെ കൂടെ തന്നെ ഉള്ള
അറമു,സരസന്‍,ഉദ്ദന്‍,പുഷകരന്‍ എന്നിവരെ കൂട്ടു പിടിച്ചതു എന്റെ ജീവിത സുനാമി ആയ ഖദീജ ബീവി ക്കു
തീരെ പിടിചിട്ടില്ല എന്നു ഇന്നത്തെ ഒരു ദിവസം കൊണ്ടു തന്നെ മനസ്സിലായി!
ബര്‍ജുമാനിലെയും ദൈറ സിറ്റി സെന്റെറിലെയും ടൊയ്ലെറ്റില്‍ എരുമ ചാണകം ഇടുന്നതു പോലെ അഥവാ
ലീക്കുള്ള കോണ്‍ക്രീറ്റിനു മുകളില്‍ വിനു മേസ്ത്രി ഗ്രൌട്ടു കലക്ക്ക്കി ഒഴിക്കുന്നതു പൊലെയാണല്ലൊ പോയത്.
അവളുടെ ഞണ്ടു കറി !!മെട്രൊ ട്രൈയ്നില്‍ വച്ചു ഞണ്ടുകള്‍ ബല്ലെ ബല്ലെ പാടി....ചില പൊട്ടലും
ചീറ്റലും തുടങ്ങിയ്പ്പൊള്‍ ഞാന്‍ അറിയാതെ അറമുവിനൊടു ചോദിച്ചു അറബികള്‍ക്കു ട്രൈയിനില്‍ വച്ചു ലൂസ് മോഷന്‍
ഉണ്ടാവില്ലെ?!അതൊ newton ന്റെ new additon laws of motion ഇവരൊന്നും അരിഞ്ഞില്ലെ?
"loose Motion can never be done in slow motion"
എന്റെ വിവശമുഖം കണ്ടിട്ടാവും സരസന്‍ കയ്യിലുള്ള ബ്രസീലിയന്‍ ആപ്പിള്‍ എടുത്തിട്ടു പറഞ്ഞു ,ഇനി ഇതു മാത്രെമെ ഉള്ളൂ രക്ഷ !ഇന്നത്തെ‘ വെറുക്കപ്പെട്ട മേഖലക്കു ‘താഴെ വച്ചോളൂന്ന്...ഓ എന്തൊരു ആശ്വാസം.!
ഉദ്ദന്‍ പറഞ്ഞു കയ്യില്‍ ഊട്ടി വാല ആപ്പിള്‍ ആവാഞ്ഞതു ഭാഗ്യം....അറ്റ്ലാന്റിസിലെ സ്രാവിന്റെ വായില്‍ അകപ്പെട്ട നത്തല്‍ പൊലെആകും സ്ഥിതി!
എന്തായാലും നാളത്തെ ദിവസത്തിനു മുന്നില്‍ ഇന്നത്തെ ദിവസം ഞാന്‍ എന്റെ ബീവിക്കു മുന്നില്‍ ഡെഡിക്കെറ്റു ചെയ്യുന്നു.
സ്വപ്നത്തില്‍ മാത്രം പരിചയമുള്ള ബെല്ലി ഡാന്‍സും മനസ്സില്‍ ഓര്‍ത്ത് കിടന്ന ഞാന്‍ പുഷ്ക്കുവിന്റെ വിളീ കെട്ടാ‍ണു ഞെട്ടിയതു.എഴുന്നെറ്റ ഉട്നെ ഡിസ്കൊ ശാന്ത ,അനുരാധ ,ഹെലന്‍ എന്നിവെരെ ഒരു നിമിഷം മനസ്സില്‍ ഓര്‍ത്തു . .പെട്ടന്നു തന്നെ ഞാന്‍ കുളീച്ചു റെഡിയായിപിന്നെ ബിപാഷ ബാസു.മല്ലിക ഷെരാവത്, ഇഷാ ഷെര്‍വാനി എന്നിവരുടേ കടാക്ഷത്താല്‍ മഹത് വല്‍ക്കരിക്ക്പെട്ട ഭസ്മം എടുത്തുനെറ്റിയില്‍ പൂശി ,ദേഹത്തുഎണ്ണതേക്കാനും,പാന്റ്സു ധരിക്കാ‍നും എന്നെ സഹായിക്കുന്ന ഖദീജ ,അങ്കത്ത്ട്ടിലെക്കു പൊകുന്ന തച്ചൊളീ ചേകവര്‍ക്കു എല്ലാം ഒരുക്കി കൊട്ക്കുന്ന
വളെ പൊലെ എല്ലാം ഒരുക്കി തരുന്നവളെ ,ഇന്നലെ സുനാമി എന്ന് അഭി സമ്പൊധന ചെയ്ത കുറ്റബൊധത്താല്‍ -
അവളുണ്ടാക്കി വച്ച പനീര്‍ ബട്ടര്‍ മസാല ചക്കപളം കണ്ട അണ്ണാച്ചി യെ പോലെ ആക്രമിച്ചു കഴിച്ചു .പുഷ്കുവും അറമുവും
കൂടെ കൂടിയപ്പൊള്‍ ...നിറ്കണ്ണുകളോടെ ....അവള്‍ നൊക്കിയപ്പൊള്‍ ഉദ്ദന്‍ പറഞ്ഞു..ഇതൊക്കെ കാണുമ്പൊള്‍
ഒരു കുരുക്കിട്ടാല്‍ കൊള്ളാമെന്നു തൊന്നുന്നു .ലാമാ ടൂര്‍സിന്റെ ലാന്‍ഡ് ക്രുയിസറില്‍ ‍ ആയിരുന്നു യാത്ര,റോളറ് കോസ്റ്റെര്‍ എഫ്ഫെക്റ്റ് ഉള്ള ഡ്യൂണ്‍ ബാഷിങ്ങ് കഴിഞ്ഞ് , ഡെസ്സെര്‍ട്ടിലൂടെ പകുതി ദൂരം കഴിഞ്ഞപ്പൊഴെക്കും അടിവയറ്റില്‍ നിന്നും ഒരു പിടിവലി , ഏയ് ഒന്നും ഇല്ല സ്പടികം തൊമാ യുടെ പാട്ടുകെട്ടപ്പൊള്‍ സില്‍ക്കു സ്മിത യൊടുള്ള ബഹുമാനം അറിയാതെ പുറത്ത് വന്നതാവം!
പെട്ടെന്നു അറമു ചൊദിച്ചു ഇന്നലത്തെ ആപ്പിള്‍ നീ കളഞ്ഞൊ?
നിനക്കു ഇത്ര വേഗം വിശന്നൊ ?എന്നായി സരസന്‍.
വണ്ടി നിര്‍ത്തിയപ്പൊള്‍ ഉദ്ദന്‍ പാടുന്നതു കെള്‍ക്കാമായിരുന്നു..Problem he problem
aaghe peeche problem...ഞാന്‍ അറിയാതെ ഉറക്കെ പറഞ്ഞു....സുനാമീ.....
എല്ലാവരും ദയനീയ മുഖത്തൊടെ സരസനെ നൊക്കി...ലവന്‍ ഭാഗ്യവാന്‍ രാവിലെ ഒന്നും കഴിച്ചില്ല,എന്തു ചെയ്യും ഈ
മരുഭൂമിയില്‍? സരസനു മാത്രമെ ചിന്തിക്കനുള്ള ശെഷി പൊലും ഉണ്ടയിരുന്നുള്ളു...ഉത്തരവും വന്നു”പൂഴികടകന്‍”-അഥവാ “ പത്തൊമ്പതാം അടവ്“.സായിപ്പിന്റെ കടലാസ് പ്രയൊഗത്തെക്കാള്‍ പതിന്മടങ്ങ് ഗംഭീരം!
മരുഭൂമിയിലൂടെ പല അടവുകളും പയറ്റി അതില്‍ മുട്ടുകുത്തി നിന്നു ആകാശത്തെക്കു കൈകള്‍ ഉയറ്ത്തി ഡെസേട്ടാസനം
എന്ന ഒരു പ്രയൊഗം ഫൊണിലൂടെ പറഞ്ഞു തന്ന് ഹൂപ്പെര്‍ രാജെഷ് നമ്മളെ കൈ പിടിച്ചു ഉയര്‍ത്തുമ്പൊഴെക്കും നമ്മള്‍ കുടിലില്‍ എത്തിയിരുന്നു.അവിടെ പരുന്തിനെ കയ്യില്‍ പിടിച്ചും ഒട്ടക പുറത്തു കയറിയും
ഹബ്ബ്ലീ ബബ്ബ്ലീ എന്നറിയപെടുന്ന ശീഷ വലിച്ചും , അറെബിയന്‍ ട്രഡീഷനല്‍ ഡ്രസ്സു ധരിച്ചും വയസ്സിനെ കുറിച്ച് മതിമറന്നു . പ്രതീക്ഷിക്കതെ ഡ്രിങ്ക്സു എന്നെഴുതിയ ബോഡ് കണ്ട ഉടന്‍ അങ്ങോട്ടെക്കു നീങ്ങുന്ന മദാമ്മമരുടേ കൂടേ ഞാനും നീങ്ങി തൊട്ടടുത്തു തന്നെ സുന്ദരിയായ യുവതി ഹെന്ന ടാറ്റൂ ചെയ്തു കൊടുക്കുന്നു..
ഉടന്‍ അറമു വെളിപെടുത്തി ഹെന്ന ചെയ്യ്തവറ്ക്കു മാത്ര്മെ ബെല്ലിഡാന്‍സു ചെയ്യാന്‍ പറ്റൂ.
ഹെന്ന എങ്കില്‍ ഹെന്ന (പണ്ട് ഹെന്ന എന്ന് പറ‍ഞ്ഞ ഖദീജ യൊടു ഹെന്ന അല്ല ഒലക്ക എന്നയിരുന്നു എന്റെ മറുപടി)എന്നു പറഞ്ഞു ഞാനും ഉദ്ദനും അങ്ങൊട്ടെക്കു നീങ്ങി.ഒരു ചെറിയ കുട്ടിയെ മടിയില്‍ ഇരുത്തി ടാറ്റൂ ചെയ്യുന്ന അവളുടേ കഴിവും സൌന്ദര്യവും ആസ്വദിച്ചു അവളുടെ അടുത്തു തന്നെ നിന്നു. അടുത്തതായി എന്നെ അങ്ങൊട്ട് ക്ഷണിച്ചതും അറമുവിന്റെ പൊട്ടിച്ചിരിയും ഞാന്‍ നിലത്തു വീണതും എല്ലാം ഒരുമിച്ചായിരുന്നു.. ഞാന്‍ ഇരുന്നതു അവളുടെ മടിയില്‍ ആയിരുന്നു( മടിയില്‍ ഇരുന്നലെ ഹെന്ന ഇടൂ എന്ന എന്റെ തെറ്റിധാരണ!)അടി കിട്ടും എന്ന പ്രതീക്ഷയൊടെ എന്നെയും അവളേയും നൊക്കിയവരെ നൊക്കി അവള്‍ പറഞ്ഞു മയിനെ സൊച്ചാ എക് ഊണ്‍ ട് നെ മേരെ ലപ് പീനാ പര്‍ ബൈടാ.മുശ്കില്‍ നഹി ആപ് ബൈടിയേ! ഉദ്ദ്ന്റെ ചിരി കാണുമ്പൊള്‍ ഒന്നെനിക്കു മനസ്സിലയി ഈ സം ഭവം വളരെ മനൊഹരമായി ഖദീജ യുടെ
മുമ്പില്‍ അവതരിപ്പിക്കും!!കടവുളെ കാപ്പാത്ത്....( ചുരുങ്ങിയതു ബി ബി ക്യു വിന്റെ കൂടെ വെള്ളടിചു ഡാന്‍സറുടെ റൂമില്‍ കയറി അടികിട്ടി എന്നെങ്കിലും)ആ പാക്കിസ്താനി വരച്ചു തന്ന തേളിന്റെ ചിത്രവുമായി ഞാന്‍ കാത്തിരുന്നു ഡാന്‍സര്‍ വരുന്നതും നോക്കി . ആദ്യ ശമ്പളം വാങ്ങുമ്പൊഴൊ ആദ്യ വിമാന യാത്ര നടത്തുമ്പൊഴൊ എനിക്കു ഇത്ര ആവെശം ഉണ്ടായിരുന്നുവൊ?ആദ്യ ഡാന്‍സു തന്നെ അവള്‍ എല്ലവരെയും കയ്യിലെടുത്ത് കളഞ്ഞു .ഏറ്റവും മുമ്പില്‍ സ്ഥാനം പിടിച്ച എന്നെ പ്രത്യകമായ് നൊക്കുന്നതായി എനിക്കു തൊന്നി! എന്റെ കൈ പിടിച്ചു ഡാന്‍സു ചെയ്യാനായി
സ്റ്റേജിലെക്കു വലിച്ചു .അറമു ക്യാമറയുമയി സൈഡിലെക്കു നീങ്ങി.2 ദിവസമായി പ്രാക്റ്റീസു ചെയ്ത് വച്ച സ്റ്റെപ്പ് 2 എണ്ണം
എടുത്തതെയുള്ളൂ കാണികള്‍ പൊട്ടിചിരികുന്നു....എന്നാലും എന്റെ ഖദീജെ...നീ ഒരു സുനാമി തന്നെ!!!!!!!!!!!
എന്റെ സിബ്ബും പാന്റ്സിന്റെ പുറകുവശവും ഒരെ പൊലെ കീറി തുറന്നിരികുന്നു..രാവിലെ പാന്‍സിടാന്‍ ഇത്ര സഹായം കാണിച്ച സ്നേഹം കാണിച്ച അവളുടെ മുഖം തെളിഞ്ഞു വന്നു...
പിന്നെ ഉദ്ദനു ഒരു ഉപദേശവും കൊടുത്തു “ഒരു സന്തുഷട കുടുബ ജീവിതത്തിനു അനുസരണശീലം അത്യന്താപേക്ഷിതമാണു......“

3 comments:

Afsu said...

hmmm..kalakkeettundetto.....

Navi said...

Thalle vangiyitte..nirthuu allle

Krishna said...

adipoli kalakki