Saturday, November 21, 2009

തിരിച്ചു വരവ്


അയാള്‍ ചാരി ഇരുന്നു സ്വപ്നം കാണുകയായിരുന്നു...
പാറകളില്‍ നിന്നും അസഖ്യം വെള്ള കാക്കകള്‍ പറന്നു വന്നു.ചുറ്റും ചിറകടികളുടെ ബഹളം.മരകൊമ്പുകള്‍ക്കിടയിലൂടേ നോക്കുമ്പൊള്‍
കാത്തിരുന്ന ആനക്കൂട്ടം വരുന്നു.പുതിയ ഇറ്റാലിയന്‍ മെയ്ഡ് തൊക്കെടുതു അതിനെ വെടി വച്ചു..
എല്ലാം ഉന്നം തെറ്റുന്നു .അതിലെ ഒരു ആന അയളെ ലക്ഷ്യമാക്കി കുതിച്ചു. അയാള്‍ ഇരുന്ന മരം തുമ്പി കൈ കൊണ്ടു ചുറ്റിപിഴുതു താഴെ ഇട്ടു.ഭൂമി കുലുങ്ങുന്ന ശബ്ദത്തില്‍ അവ ചിന്നം വിളിചു. ശരീരം ആകെ തളരുന്ന പൊലെ തോന്നി .ബൊധം തിരിച്ചു വരുമ്പൊള്‍ ആന പുറത്തായിരുന്നു.
ടീ ....കോഫീ...ടീ ....കോഫീ..ടീ ...
.
ഒരു കാപ്പി വാ‍ങ്ങിയ പൈസെ കൊടുത്തു അയാള്‍ പുറത്തെക്കു നൊക്കി...
14 വര്‍ഷം മുമ്പു ഒരു ലുധിയാനക്കരന്‍ നരീന്ദ്രസിങ്ങിന്റെ ഔദാര്യത്തില്‍ യാത്ര പറഞ്ഞ ചുരം അടുത്ത് വരുന്നതു പൊലെ തൊന്നി.
7 ദിവസം ആ നരച്ച താടിക്കരന്‍ സിങ്ങ് ഉണ്ടക്കി തന്ന രൊട്ടിക്കും സബ്ജിക്കും ഉണ്ടായിരുന്ന രുചി ഒരു താജ് ഹോട്ടലിലെ ഷെഫിനും
മറി കടക്കനായിട്ടില്ല..
ഇരുട്ടിനെക്കാള്‍ ഭയാനകമായ കരുത്തിരുണ്ട പാറ കെട്ടിനിടയിലൂടെ യുദധ വീരകളായ കന്യ ക മാരുടെ നാ‍ട്ടിലൂടേ ഉള്ള ആ യാത്ര...എല്ലാത്തിനും കടപ്പാടൂ ആ താടിക്കാരനോടു മാത്രം.
ഒരു B COM മാത്രം പഠിച്ച ഒരുവന്‍ എത്തുന്നതിനും എത്രയൊ പടി മുകളിലാണ് ആ യാത്ര എത്തിച്ചതു .
വെറും ഒരു കോവിന്ദനായ ഞാന്‍ ഗോവിന്ദ് മെനൊന്‍ ആയി മാറിയപ്പൊള്‍ എല്ലാം മറന്നു..എല്ലാ കളികളൂം പഠിച്ചു.
പിന്നെന്തിനു വെണ്ടിയാണു ഈ തിരിച്ചു വരവു.?..പ്രകാശ പാളീകള്‍ പൊലെ പറ്ന്നകലുന്ന കുറേ ദേശാടന പക്ഷികള്‍ പുറത്ത് കാണാമായിരുന്നു.വെറും ഇട്ടിയും കോലും കളീമാത്രം കളീച്ചിരുന്ന ഒരുവന്‍..കൈമുതലായി ഉണ്ടയിരുന്നതും അതു മാത്രമായിരുന്നു.പണ്ടു ക്രുഷ്ണന്‍ കര്‍ണ്ണനൊടു പരഞ്ഞതു “ക്രുതമൊ..ത്രെതയൊ...ദ്വാപരമൊ ഇല്ല..”
എന്നു വച്ചല്‍ എങ്ങനെയും ശത്രു സംഹാരം,
പുതുതായി കമ്പാ‍ട്മെന്റില്‍ ഇടം തെടിയ യാത്രക്കാരെ മെനൊന്‍ കണ്ണോടിച്ചു..
2 പെര്‍ നെരെ മുമ്പിലത്തെ സീറ്റില്‍ .ഒരാള്‍ തന്റെ ലാപ് ടൊപ്പില്‍ എന്തൊ സന്ദെശം വായിക്കുന്നു..മറ്റെ ആള്‍ "ആത്മാവിലെക്കുള്ള മാര്‍ഗ്ഗം "എന്ന പുസ്തകവും പിടിച്ചിരിക്കുന്നു..
അടുത്ത മുറിയില്‍ 6 പെണ്‍കുട്ടികളും 2 ആണ്‍കുട്ടികളും അതില്‍ 4 പേര്‍ ഫൊണീല്‍ സംസരിചു കൊണ്ടിരിക്കുന്നു..ഒരാള്‍ പാ‍ട്ടു കേള്‍കുന്നു..മറ്റു മൂന്നു പെരെ നിരീക്ഷിക്കുന്നതിനിടേ ലാപ്ടൊപ്പില്‍ നിന്നും മുഖം ഉയര്‍ത്തി ആ സുമുഖനായ യുവാവു മെനൊനു നെരെ കൈ നീട്ടി sir I am Ram .. your good name?
മേനൊന്‍ ഒന്നു ചിരിച്ചു കൊണ്ടു അവനെ നൊക്കി പറഞ്ഞു ഞാന്‍ ഗൊവിന്ദ്...
സാറിനെ കണ്ടാല്‍ മലയാ‍ളീ ആണെന്നു പറയില്ല...
റാമിന്റെ ഒരൊരൊ കാര്യങ്ങളയി മെനൊന്‍ ചൊദിചു ...ഒരു മള്‍ട്ടി നാഷനല്‍ കമ്പനിയുടെ കെരളത്തിന്റെ ഓപ്പറെഷന്‍ എക്സികുട്ടിവ് ,ഓരൊ പ്രൊജെക്റ്റ് കം പ്ലീറ്റ് ചെയ്യുമ്പൊഴും അക്കൌണ്ടില്‍ പണം കുന്ന് കൂടും..ചെയ്യെണ്ട പ്രൊജെക്റ്റും മറ്റും കമ്പനി 1 ദിവസം മുമ്പു മാത്രമെ അറിയിക്കൂ...1 ആഴചക്കുള്ളില്‍ അത് കമ്പ്ലീറ്റ് ചെയ്യണം ...
Applied Research in Electronics ല്‍ M Tech കഴിഞ്ഞ ഒരാള്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും നല്ല ജൊലി എന്നും റാം കൂട്ടി ചെര്‍ത്തു 2 കൊല്ലം ജോലി ഒന്നും ആവാതെ നടന്നപ്പൊള്‍ കൂടെ പടിച്ച മഹരൂഫ് രക്ഷിച്ച കടപ്പാട് ബാക്കി.... റാം വാചലനായി.ബീഹാറിലെ മികച്ച പെര്‍ഫോമെന്‍സ് കാരണം നാട്ടിലെക്കു ഒരു ചാന്‍സു കിട്ടി.വീട്ടില്‍ ഇപ്പൊ എല്ലാവര്‍ക്കും സന്തൊഷമായി.ഇപ്പൊള്‍ കണ്ണൂരിലെക്കാണ് പൊകുന്നതു അവിടെ ആണ് അടുത്ത സൈറ്റ് .കൂടുതല്‍ വിവരങ്ങള്‍ ഇ മെയിലില്‍ കിട്ടണം.
സാര്‍ എവിടെക്കാണു?അവന്‍ ചൊദിച്ചു
ഞാനും കണ്ണൂരിലെക്കു തന്നെ ..മെനൊന്‍ പറഞ്ഞു..
റാമിന്റെ ഓരൊ കാര്യങ്ങളും മെനൊനു തന്റെ തന്നെ ഭൂത കാലത്തെ തന്നെ മുന്‍പില്‍ കൊണ്ടു വച്ചതു പൊലെ തൊന്നി!
റാമിനെ അടുത്തറിഞ്ഞ മെനൊനു തോന്നി ,വീണിടം വിഷുണു ലൊകം ആക്കാന്‍ കഴിവുള്ള ഞാ‍ന്‍..അവന്റ്
ചിന്തകള്‍ക്കു മുന്നില്‍ ഒന്നും അല്ലാന്നു.ഗൊവാ ചലച്ചിത്ര മെള മുതല്‍ ബംഗ്ലാദെശ് അതിര്‍തിയിലൂടെ കടന്നു ദക്ഷിണാഫ്രിക്കയിലെ മരണ ഗ്രൂപ്പിലൂടെ സൊമാലിയയില്‍ എത്തി..കുത്തകകള്‍ ഉണ്ടാക്കി വക്കുന്ന വിലകയറ്റം നിര്‍ത്താന്‍ ശ്രമിക്കൂം മുമ്പെ
“എന്റെ ഒന്ന് രണ്ടു സുഹ്രുത്തുക്കള്‍ അടുത്ത കാം പാര്‍ട്ട്മെന്റില്‍ ഇരിക്കുന്നുണ്ടു..ഞാനിപ്പൊള്‍ വരാം “
എന്നു പറഞ്ഞു റാം തന്റെ നോട്ട് ബൂക്കും എടുത്തു നടന്നു.
പെട്ടെന്നു ഒരു ചൊദ്യം കെട്ടു മെനൊന്‍ ...പട്ടാള വേഷം ഇല്ലെങ്കില്‍ ഒരു പട്ടാളക്കരനു യുദ്ധം ചെയ്യാ‍ന്‍ കഴിയില്ലെന്നുണ്ടൊ?
മെനൊന്‍ ചിരിച്ചു കൊണ്ട് ചൊദിചു...ഇത്ര വെഗം ആത്മവിന്റെ അടുത്തു എത്തിയൊ?
മേനൊന്റെ ചിന്ത അയാ‍ളെ ഉറക്കത്തിലെക്കു കൂട്ടികൊണ്ടു പൊയി...
മനൊഹരമായ ചിറക്കല്‍ ചിറ അതില്‍ നീന്തി കുളിച്ചൂം തൊട്ടടുത്ത തൊട്ടിലൂടേ ഒഴുകിവരുന്ന
മുഷു വിനെ പിടിച്ചും നടന്ന ട്രൌസറിട്ടു നടന്ന കോവിന്ദന്‍.....ആ ട്രൌസറിന്റെ പ്രത്യെകത
ഓര്‍ത്തു ...നെയ്യ്പ്പം പൊലെ തൊന്നിക്കുന്ന വിധത്തില്‍ പുറകില്‍ 2 വലിയ
ദ്വാരങ്ങള്‍ അവന്റെ ട്രയിഡു മാര്‍ക്ക് ആയിരുന്നു....പെട്ടെന്നു അയാള്‍ ക്ണ്ടു ചിറക്കല്‍ ചിറയുടെ നിറം
ചുവന്നിരിക്കുന്നു....മുഷുവിനു പകരം അതില്‍ മുഴുവന്‍ പാമ്പുകളും...തേളുകളും കൊണ്ടു നിറഞ്ഞിരിക്കുന്നു...
പെട്ടെന്നു അയാള്‍ ഞെട്ടി കണ്ണു തുറന്നു ...ചുറ്റുമുള്ള യാത്രക്കാരൊക്കെ എവിടേ?.....മുഴുവന്‍ ഇരുട്ടും ...
ആ ഇരുട്ടത്തും അയാള്‍ അതു കണ്ടു തന്റെ നെരെ ചൂണ്ടികൊണ്ടു തന്റെ പ്രിയപ്പെട്ട ഇറ്റാലിയെന്‍ തോക്ക്....
പിന്നെ ഒരശരീരി പൊലെ പരിചിത മായ ശബ്ദവും....സോറി സര്‍....എന്റെ ഈ പ്രൊജെക്റ്റ് ഇത്ര വെഗം
കമ്പ്ലീറ്റ് ആവുമെന്നു ഞാന്‍ ഒരിക്കലും പ്രതീക്ഷിചില്ല.....നന്ദി....ഒരായിരം നന്ദി.....

No comments: