Saturday, November 7, 2009

കാണും മുമ്പെ..

തന്റെ ഓഫീസ് ഫോണില്‍ പെണ്‍ ശബ്ദത്തില്‍മോനേ ശെല്‍്‍വരാജ് ഗണപതി അയ്യാങ്കരെ .........ഫോനെടുക്കെടാഎന്ന് പഞ്ചാര ശബ്ദത്തില്‍ പറഞ്ചപ്പോള്‍ മിസ്റ്റര്‍ രഞ്ജിത്ത് ഒന്നു ന്തെട്ടി കാരണം തന്റെ ഈ പേരു അറിയുന്നവര്‍ വളരെ കുറച്ചു മാത്രെമേ ഉള്ളൂ അത് മാത്രമല്ല ഒരു പെണ്ണിന്റെ ശബ്ദവും !!!!! >
അവന്‍ ഓര്ത്തു
ഭാര്യ അല്ല എന്നുറപ്പാണ് അവളൊരിക്കലും കല്യാണത്തിന് ശേഷം ഇത്ര സോഫ്റ്റ്‌ ആയി എന്നെ വിളിച്ചിട്ടില്ലമാത്രമല്ല ഈ സന്ധ്യാ സമയം അവള്‍ വിളികുന്നെണ്ട്ങില്‍ തന്നെ ഒന്നുകില്‍
നിങ്ങള്‍ക്ക് ഇനിയും ഓഫീസില്‍ നിന്നും ഇറങ്ങനയിട്ടില്ലേയ് മനുഷ്യാ
അല്ലെന്ഗ്ഗില്‍
വരുമ്പോള്‍ കൂള്‍ ലാന്റില്‍ നിന്നും ചില്ലി ചിക്കന്‍ വാങ്ങണം എന്ന് പറയാനാവും ....അവളോടുള്ള ചെറിയ ദേഷ്യം എങ്കിലും ന്താന്‍ തീര്‍ക്ക്കുന്നതു തന്നെ കാല്‍ട്ടെക്സിന്‍ അടുത്ത് നിന്നും വാങ്ങുന്ന തട്ടുകടയിലെ ചില്ലിചിച്കെന്‍ വാങ്ങി കൊടുത്തിട്ടാണ് ആര്‍ത്തി മൂത്ത് ഭ്രാന്ത്‌ ആയ ഈ ഗുണ്ടുമനിയോടു അങ്ങനയ്ല്ലാതെ പുറത്തു പ്രകടിപ്പികനവാത്ത ദേഷ്യം തീര്‍ക്കാന്‍ മാര്‍ഗം ഒന്നും ഇല്ലല്ലോ ?
ഹലോ വല്ലതും ചിന്തിക്കുകയാണോ?
? വീണ്ടും മനോഹരമായ ആ ശബ്ദം !!!!!!!!!!!അവന്‍ ഞെട്ടി നോക്കി
ഓഫീസില്‍ വല്ലവരും തന്റെ ഈ ചമ്മിയ ചിരി ശ്രദ്ധിക്കുന്നുണ്ടോ ?ഇല്ല സമധാനം !!!
കോളേജ് ലൈഫ് കഴിഞ്ചു ന്താന്‍ കഷ്ടപ്പെട്ട് ഉണ്ടക്കിയ ഇമജ് അത്രക്കും വലുതാണ് ...ജോലി കിട്ടിയ ഉടനെ ന്താന്‍ ചെയ്തത് എന്റെ ടീമില്‍ പരസപരം പാര വെക്കുകയായിരുന്നു ......പക്ഷെ പാര പണ്ണെരി എന്നപീ പീ നജീബിനെ കടത്തി വെട്ടാന്‍ എനിക്ക് അല്പം പോലും കഴിവില്ലായിരുന്നു.
അവന്റെ ഏറ്റവും ചെറിയ തമാശ പോലും അത്രക്കും ഗഭീരംയിരുന്നു .
തൊട്ടടുത്ത ഹുമെന്‍ റിസോസ് മാനേജമെന്റിലെ ചരക്കു കുട്ടികളെ മുഴുവന്‍ ഒരു ദിവസം കൊണ്ടു ശത്രുക്കള്‍ ആക്കിയ വീരനാണ് .
ഡിങ്കന്‍രാജേഷിന്റെ ബര്ത്ഡേ ആയിരുന്നു വിഷയം എല്ലാവര്ക്കും ഫൈവ് സ്റ്റാര്‍ കൊടുക്കാന്‍ എനിക്കും ദിലീപിനും എന്തൊരു ആവേശം ആയിരുന്നു! !!!!
അത്യാവശ്യം കയ്യില്‍ തൊടാനും കഴിയുമല്ലോ ?
പക്ഷെ ആ പഹയന്‍ ഫൈവ് സ്റ്റാര്‍ രണ്ടായി കുട്ട് ചെയ്ത് കുറച്ചു ഭാഗം ചുരണ്ടി അതിന്റെ ഉള്ളില്‍ മുളക് പൊടി കയറ്റി ഇല്ലാത്ത രാജേഷിന്റെ ബര്‍ത്ത് ഡേ ആക്ഗോഷി ക്കുകയായിരുന്നു
ഡിങ്കന്‍രാജേഷി നെയും അവന്‍ പറ്റിച്ചു അവനോടു പറഞ്ചു ആ ക്ലാസ്സിലെ പ്രീതി ക്ക് അവനോടു എന്തോ ഒരു ...... ഇഷ്ടം ഉണ്ട് അവളോട്‌ അടുക്കാന്‍ ഈ പിറന്നാള്‍ ഐഡിയ നല്ലതാണു .
.എല്ലാം ഒരൊറ്റ ദിവസം കൊണ്ടു കലക്കി കയ്യില്‍ തന്നു !!!!!!!!!!!!!!!!!!
ആ ക്ലാസ്സിലെ കൂട്ട ഓട്ടം ഇപ്പോഴും എന്റ മനസ്സിലുണ്ട് ........അവനെ കവച്ചു വച്ച ഒരു പാര അതെങ്ങേന വക്കും പല രാത്രികള്‍ പല തരം ബീടികള്‍ മാറി മാറി വലിച്ചു ചിന്തിച്ചുഎന്തിന് വേണ്ടി ആയിരുന്നു ആ പാര ? എല്ലാവരുടെയും കണ്ണില്‍ ന്താനൊരു മര ദന്നന്ന ആയിരുന്നുവല്ലോ?ഗണപതി എന്ന പേരു പോലും എനിക്ക് കിട്ടിയത് അങ്ങനയാണല്ലോ? ക്രിക്കെറ്റ്‌ കളിയ്ക്കാന്‍ പോലും പന്ദ്രണ്ടാമന്‍ ആയിട്ടെ എന്നെ കൂട്ടിയിരുന്നുള്ളൂ കളി അറിയുന്നവന്‍ വരുമ്പോള്‍ ഒഴിന്ത്ചു കൊടക്കാന്‍ വിധിക്കപെട്ടവന്‍!!!!!!ആ പന്ദ്രണ്ട് അംഗ ഗാങ്ങില്‍ നിന്നും ഒഴിവയില്ലെങ്ങില്‍ എന്റെ ജീവിതം മുഴുവന്‍ ഒരു ദണ്ണപ്പന്‍ ‍ ആയി അറിയപ്പെടും .
എല്ലാവരെയും പരസപരം ബന്ധിപ്പിക്കുന്ന മുത്തു പട്ടര്‍ എന്ന വിനോദ് - അവന് മുത്തു പട്ടര്‍ എന്ന പേരു വരാന്‍ കാരണം അവന്‍ ഇന്ദ്രെന്റെ അച്ഛന്‍ ആയതുകൊണ്ട് തന്നെയാണ് .ഉര്‍വശിയും രംഭയും മേനകയും തിലോത്തമയും അവന്റെ സദസ്സില്‍ നൃത്തം ആടുന്നത് കണ്ടു ഈ വീരാളി പട്ടു അദ്ധേഹത്തിനു സമര്പിക്കുകയായിരുന്നു .....മുത്തു പട്ടര്‍ നമ്മുടെ ഇടയിലെ എല്ലാ പ്രശ്ര്നന്ഗ്ലും തീര്‍ക്കുന്നതിനാല്‍ നമ്മള്‍ ബഹുമാനപുര്‍വം പട്ടര്‍ ഏട്ടാ എന്നാണ് വിളിച്ച്ചിരുന്നന്തു.
എന്താ മാഷേ ആലോചികുന്നത് ?ആളെ മനസ്സിലായില്ലേ?
ആ മാഷേ വിളി .. ശോ ...ഇന്ദു അല്ലെ?പക്ഷെ അവള്‍ക്ക് എന്റെ ഭൂത കാലത്തിലെ പെരെങ്ങേനെ അറിയാം
ഇന്ദു ആരായിരിക്കും?
കഴിത്ത മൂന്നു മാസമായി ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഫോണില്‍ സംസരികാറുണ്ട് എന്നിട്ടും പെട്ടെന്ന് ന്താന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ആ ഗണപതി പേരു വിളിച്ചപ്പോള്‍ ആളെ മനസ്സിലക്കാന്‍ ആയില്ല . അല്ലെങ്കിലും ഒരിക്കലും എനിക്ക് ഫോണിലൂടെ ആളെ തിരിച്ചറിയാന്‍ കഴിന്തിരുന്നില്ലപലപ്പോഴും എന്റെ ഭാര്യ ആയ പ്രിയ എന്ന അഗ്നിപര്‍വതം വിളിക്കുമ്പോള്‍ ഇന്ദു ആണോന്ന് തോന്നിപോകരുന്റെന്കിലും "മന്ദ ബുദ്ധീ ...തെണ്ടീ .... എന്നൊക്കെ ഉള്ള ബഹുമാനം തരുന്നതിനാല്‍ ആളെ ഒരിക്കലും മാറി പോകാറില്ല ...ഈ പേരു എവിടുന്നു കിട്ടി എന്നാണോ മാഷ് ആലോചികുന്നത് .....അതൊക്കെ പറയാം നമുക്കു പരസപരം കാണാനുള്ള സമയം ആയിരിക്കുന്നുഹൊ ന്താന്‍ കഴിത്ത മൂന്ന് മാസമായി ആവശ്യ്പെട്ടതും കൊതിച്ചതുമായ ദിവസംഎവിടെ വച്ചു? ഇന്ദൂ നീ ഓഫീസില്‍ വരുമോ?ഇല്ല നാളെ ന്താന്‍ വിളിചു പറയാം .

അവള്‍ ഒരിക്കലും എന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നില്ല ..ആരായിരിക്കാം അവള്‍ ?എന്റെ കൂടെ പഠിച്ച ആരെങ്കിലും?അല്ലെങ്കില്‍ തൊട്ടടുത്ത ക്ലാസ്സില്‍ പഠിച്ച ആരെങ്കിലും ...സ്രീഷ... രജി....ഹസീന ....ഷീബ .....മന്ദാകിനി...(വെളുത്ത ഹിന്ദി ഫിലിം നായികയുടെ കറുത്ത പതിപ്പ്). ഗാന്ദു...(ഗാന്ധി ഉപ്പ് സത്യാഗ്രഹ ത്തിനു നടന്ന അറെത്‌ നടത്തം അവള്‍ക്ക് ഈ പേരു സമ്മാനിച്ച്‌ ) ചേന എന്ന ശ്രീകല (ഒരിക്കല്‍ അവളെ തോട്ടപോള്‍ കൊടൂത്ത എന്ന ചെടിയുടെ പ്രയോഗം മമ്മു ഈ പേരു അവള്‍ക്ക് സമര്‍പിച്ചു ) രജനി ....ഭാമ .... അങ്ങേനെ എല്ലാ ...പേരും ഓര്‍ത്തു നോക്കിആരും ആവാന്‍ സാധ്യതയില്ല..
.മാഷേ ന്താന്‍ കട്ട്‌ ചെയ്യാം നാളെ വിളിക്കാം , നാളെ നമുക്കു കാണാം... സ്വീറ്റ് ഡ്രീംസ് !!!
ആ സ്വീറ്റ് ഡ്രീംസ്‌ സെല്‍വരാജ് ഗണപതി യുടെ ഉറക്കം കെടുത്താന്‍ ധാരാളം മതിയാരുന്നു
അവന്‍ കിടക്കയില്‍ തിരിഞ്ഞും മലര്‍ന്നും കിടന്നു പലതും ഓര്ത്തു ..
എന്താ മനുഷ്യാ ഈ നട്ട പതിരക്കും പൈസ എങ്ങന ഉണ്ടാക്കാം എന്ന ഒരൊറ്റ ചിന്തയിലാണോ?
എപ്പോഴും ഒരു പൈസ ...പൈസ.... .മടുത്തു .. ഈ ആര്‍ത്തി കണ്ടിട്ട് ...
അവളുടെ ഈ പ്രാക്ക് കേട്ടിട്ട് അവന്‍ മനസ്സില്‍ പറഞ്ഞു . " എടീ പോത്തേ നീ എന്റെ ഭാര്യയായി അഹങ്കരിക്കാന്‍ കാരണം ഈ പൈസ അല്ലെ ? അല്ലെങ്കില്‍ പിന്നെ ഹിപ്പോപോട്ടമാസ്സിന്റെ വായയും ,മഗ്ഗോളിയുടെ മൂക്കും ഉള്ള ഇരുട്ടിന്റെ ആത്മാ‍വൂം ആയ നിന്നെ ആര് കെട്ടാന്‍?"
പണ്ണേരി പറയുമായിരുന്നു ഒരു കാലാളിനെ നേടാന്‍ മന്ത്രിയെ കൊന്ന വിഡ്ഢി ....അഥവാ മരമോണ്ണ !
പൈസ യെ സ്നേഹിച്ച അവനോടു ചെസ്സിനെ സ്നേഹിച്ച അവള്‍ പറയുമായിരുന്നു .. ചെസ്സ്‌ ബോര്‍ഡിനെ രാത്രിയെന്നും കരുക്കളെ ചുംബനമെന്നും ചിന്തികാത്ത കാലത്തോളം നിങ്ങള്‍ ഒരിക്കലും ജയിക്കാന്‍ പോവുന്നില്ല ...
അവളുടെ കരുനീക്കങ്ങള്‍ എല്ലാം വളരെ കന്നിശമായിരുന്നു ..അവന്റെ ഓരോരോ കരുക്കലെയും കീഴടക്കി ബോര്‍ഡില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ അവന്‍ നിര്‍നിമിഷനായി നോക്കിയിരിക്കേണ്ടി വന്നു, .
ആ രാത്രി തീരാത്തത് പോലെ തോന്നി ഇതുനു മുമ്പു ഇതു പോലെ അനുഭവിച്ച ദിവാം ഏതൊക്കെ ആയിരുന്നു ...കല്യാണ തലേന്ന്...അത് പക്ഷെ കല്യാണത്തിന്റെ ടെന്‍ഷന്‍ ആയിരുന്നില്ല മറിചു പതിനൊന്നു പേരയും വിളിക്കാതെ കല്യാണം കഴിക്കാന്‍ പ്ലാന്‍ ചെയ്തിട്ട് എല്ലാവരും ടൌണില്‍ സ്കൈ പാലസില്‍ റൂം എടുത്തു താമസിക്കുന്നു ......നാളെ കാണും എന്നോര്തിട്ടയിരുനു ... ന്താന്‍ വിളികാതെ ഒരുത്തനും വരില്ലന്നും എല്ലാവരും അകന്നു പോകും എന്നൊക്കെ കരുതിയ എന്റെ ഐഡിയ കലക്കിയത് മുത്തു പട്ടരും പാര പന്ന്നെരിയും കൂടിയായിരുന്നു .അവര്‍ എന്റെ "വിവാഹ ക്ഷണ പത്രിക " പ്രിന്റ് ചെയ്തു ... കൂടെ എല്ല്ലവര്കും ട്രയിന്‍ ടിക്കറ്റ്‌ ഉം അയച്ചു കൊടുത്തു കളഞ്ഞു .......ശരിക്കും ന്താനൊരു ദണ്ണപ്പന്‍ ഗണപതി തന്നെ ആണോ?വിവാഹ പന്തലില്‍ അവര്‍ കാണിച്ച വിക്രിയകള്‍ എന്നെ സംബന്ധിച്ച് സഹികുന്നതിലും കൂടുതല്‍ ആയിരുന്നു ...പത്തിരുപതു പേരുടെ ശിങ്കാരി മേളം കീച്ചരി കാവില്‍ കരിമരുന്നു പ്രയോഗം നടത്തുന്ന ശിവകാശി ദൊരൈ സ്വാമിയുടെ സാമ്പിള്‍ വെടികെട്ട് .. അതിന് പുറമെ ന്താന്‍ മറച്ചു വച്ച പ്രേമ വിവാഹം ഫോട്ടോ +തന്റെ ലവ് ലെട്ടെരിന്റെ കോപ്പി സഹിതം എല്ലാ വിശിഷ്ട വെക്തികള്‍കും അവര്‍ നല്കി ....അതോടെ എല്ലാം ന്താന്‍ അവസാനിപ്പിച്ചു .എന്റെ ലവ്‌ ലെറ്റര്‍ ലീക്ക്‌ ആയതിനു പിന്നില്‍ എന്റെ ഭാര്യയുടെ കറുത്ത കയ്കള്‍ പ്രവര്‍ത്തിച്ചിരുന്നു .....പക്ഷെ മുത്തു പട്ടര്‍ പറഞ്ഞ്ത്‌ അവളുടെ വീട്ടില്‍ കള്ളന്‍ കയറി എന്റെ നീല കലര്ന്ന കത്തുകള്‍ വായിച്ചു രസിച്ചു നേരം വെളുത്തു പോയെന്നും അവസാനം ഓടി പോയ കള്ളന്‍ വലിചെരിന്ത്താണ് എന്നൊക്കെയാണ്...
അവന്‍ മലര്‍ന്നു കിടന്നു ഓര്‍ത്തു... ഇന്ന്‍ ഇന്ദു പറഞ്ഞ കാര്യങ്ങള്‍ " അവള്‍ നിറഞ്ഞു സ്നേഹിച്ചു തുടങ്ങിയിട്ട് ഒരു പാടു കാലമായത്രേ !നാളെ കണ്ടില്ലെങ്കില്‍ ഇനി ഒരിക്കലും അവള്‍ വിളിക്കില്ലത്രേ !"അവളുടെ ബ്രമ്മാസ്ത്രതിന്നു മുന്നില്‍ അവന് കീഴടെങ്ങേണ്ടി വന്നു ..തൊട്ടടുത്ത്‌ കിടന്നുറങ്ങുന്ന ഭാര്യയെ നോക്കുമ്പോള്‍ അവള്‍ എന്തോ അവനോടു ചോദിച്ച പോലെ തോന്നി
"എന്നെ ഒഴിവാക്കി ഉള്ള ഈ അപകടം പിടിച്ച ചിന്ത ഒഴിവാക്കികൂടെ ?"
രാവിലെ പതിവിലും നന്നായി ഡ്രസ്സ്‌ ചെയതു ഓഫീസിലേക്ക് പുറപ്പെട്ടു .അന്നത്തെ ആകാശത്തിനു ശ്യാമള നിറം ആയിരുന്നില്ല..ഓഫീസില്‍ എത്തിയ ഉടന്‍ അവന്‍ കാത്തിരുന്ന വിളി എത്തി . ആ ദിവസം അവളുടെ വിളി വന്നപ്പോള്‍ അവന്റെ ചുണ്ടുകള്‍ പ്രേമാര്‍ത്തിയില്‍ ചലിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു. ഒരു പക്ക്ഷേ അവന്‍ അറിഞ്ഞ്ഞ്ഞില്ല അവള്‍ ചതുരംഗം തുടങ്ങി കഴിഞ്ഞ്ഞ്ഞെന്നു ...കരുക്കള്ക് മീതെ നഷ്ട സ്വപ്നത്തില്‍ ലയിച്ച കറുത്ത കവിള്‍ തടത്തിലെ ചുവപ്പായിരുന്നു ...!
മസനഗുഡി ആണത്രേ അവള്ടെ വീട് ഓഫീസില്‍ നിന്നും അവിടെ എത്താന്‍ രണ്ടു മണിക്കൂര്‍ യാത്ര നല്ല യുക്കളിപ്ടസിന്റെ പരിമളം പരത്തുന്ന കുളിര്‍കാറ്റുല്ല്ലതായി അവന് തോന്നി , തുള്ളി ചാടി നടക്കുന്ന മാന്‍പെടകള്‍ , കട്ടില്‍ ഉലഞ്ഞു മര്‍മ്മര ശബ്ദം ഉണ്ടാക്കുന്ന തേക്കിന്‍ മരങ്ങള്‍ ... ആ യാത്ര എന്തോ അവന് ഒരു പ്രത്യേക സുഖം തോന്നി .അവള്‍ പറഞ്ഞ വഴിയില്‍ കൂടെ സഞ്ചരിച്ചു ചെന്നെത്തിയത് വലിയ മണി മാളിക പോലുള്ള ഒരു റിസോര്‍ട്ടില്‍ ആയിരുന്നു . മനോഹരമായ മാര്‍ബിള്‍ തറ പോലും അതില്‍ പതിയുന്ന പാദങ്ങളെ കെട്ടിപിടിച്ചു സ്നേഹികുന്നുണ്ടോ എന്നവനു തോന്നിപോയി !അവിടെ ഒരു യവനികക്ക് മുന്നില്‍ വച്ച ടേബിളില്‍ തനിക്ക് ഏറ്റവും ഇഷ്ടപെട്ട ലെമണ്‍ ഗ്രാസ് ടീ യും മര കിഴങ്ങ് പുഴുങ്ങിയതും വച്ചിരിക്കുന്നു ..ഞാന്‍എന്റെ ഇഷ്ടങ്ങളെ കുറിച്ചൊക്കെ അവളോടു ?സംസാരിച്ചിരുന്നോ? അവന്‍ അറിയാതെ ഒന്നു ചിന്തിച്ചു .പെട്ടെന്ന് ഒരു പെണ്‍ ശബ്ദം കെട്ട് അവന്‍ ഞെട്ടി വിറച്ചു . തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് മലപ്പുറം കത്തി പോലെ മൂര്‍ച്ചയുള്ള കണ്ണുകള്‍ ! വീതി കൂടിയ പുരികങ്ങള്‍ വില്ല് പോലെ വളച്ച് പഴശ്ശി രാജായില്‍ നീലി എയ്യുന്ന അമ്പുകള്‍ പോലെ കൃഷ്ണമണിയില്‍ നിന്നും അമ്പുകള്‍ വരുമ്പോള്‍ അവന് തോന്നി അത് തന്റെ വായയില്‍ തുളഞ്ഞു കയറുകയാണ് ഒരു ഹിപ്പോപോട്ടമാസ്സിന്റെ വായ പോലെ അത് തുറന്നു വന്നു ..കൂടെ തന്റെ മൂക്ക് ലക്ഷ്യ മാക്കി പതിനൊന്നു മുഷ്ടികളും .
Not able to read this blog, please install malayalam font from following link

Click here for Malayalam Fonts

Click here for Malayalam Fonts
ജാലകം

2 comments:

Unknown said...

wow valare nallathu...onnum manassilayilla ketto....

Anil cheleri kumaran said...

koLLaam majeeed bhaai... marunnokke unt kaiyyil.. okke sariyaakum..