Friday, October 30, 2009

സ്വ. ലെ. ഒരു അവലോകനം ( ഒരു സാധാരണ പ്രേക്ഷകന്റെ കണ്ണിലൂടെ )


മൊബൈല് ഫോണ് വരുന്ന കാലത്തിന് മുമ്പെ നടക്കുന്ന ഒരു കഥ ...

ഒരു പേജില് ഒതുങ്ങുന്ന ഒരു കഥയെ എങ്ങനെ ഒരു സിനിമ ആക്കാമെന്ന് സംവിധായകന് കാണിച്ചു തരുന്നു .. എന്നിരുന്നാലും രണ്ടു മണിക്കൂര് നേരം കഥയെ പ്രേക്ഷകന്റെ മുന്നില് എത്തിക്കാന് ശരിക്കും കഷ്ടപെട്ടെന്നു ഫിലിം കാണുന്ന ആര്‍ക്കും എളുപ്പത്തില് മനസ്സിലാവും !
ഒരു പത്ര പ്രവര്‍ത്തകന്റെ ദയനീയത കൃത്യമായി കാണിക്കാന് ദിലീപിന് ആയി എന്ന് തന്നെ പറയാം സാങ്കേതിക വിദ്യ ഏറേ വികസിക്കാത്ത കാലത്തിനെ കാണിക്കുമ്പോള് ഇപ്പോഴത്തെ പുതിയ തലമുറക്ക് ദഹിക്കാന് അല്പം പ്രയാസം ഉറപ്പ് ...
സലിം കുമാറിന്റെ കല്യാണഫോട്ടോ എടുക്കുന്ന സീന് ശരി ക്കും ബോറായി .. സമയം കൂട്ടാന് സംവിധായകന് കൂട്ടിച്ചേര്‍ത്ത ഈ സീന് മുറിച്ചു മാറ്റിയേ മതിയാവു .. ഹരിശ്രീ അശോകന്റെ കോമഡി ആവറേജില് താഴാതെ പിടിച്ചു നിന്നു . പൊതുവെ പത്ര പ്രവര്‍ത്തകര് അഹങ്കാരത്തോടെ പറയുന്ന വാചകം "ഇവനെയോക്കെ സൂപ്പര് സ്റ്റാര് ആക്കിയത്
നമ്മളാണ് "ആക്കടോ എന്നെ ഒരു സൂപ്പര്‍സ്റ്റാര് എന്ന ഹരിശ്രീ അശോകന്റെ മറുപടി കാണികളുടെ കയ്യടി നേടും .

ഒരു പഴയ പത്ര പ്രവര്‍ത്തകനായ കലവൂര് രവികുമാര് ഒരു സാധാരണ പത്രപ്രവര്‍ത്തകന്റെ പ്രയാസങ്ങള് അനായാസേന കാണിച്ചു എന്ന് തന്നെ പറയാം .. ഒരു ജോലിക്ക് വേണ്ടി ബോണ്ട് എഴുതി കൊടുത്തു ഭാവി ഹോമിക്കേണ്ടി വന്ന ഒരു പാടു പേരുടെ ഒരു കാലം ഉണ്ടായിരുന്നു.. ഒരു ക്രിക്കറ്റ് മാച്ചിന്റെ റിസള്‍ട്ട് വരുന്നതിനു മുമ്പെ പത്രത്തില് വിജയിച്ചു എന്ന് പറഞ്ഞു പ്രിന്റ് ചെയ്യേണ്ടി വരിക ...... കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പെ തൃശൂര് പൂരം ഗംഭീരം.! കരിമരുന്നു പ്രയോഗം കഴിഞ്ഞ വര്‍ഷത്തേക്കാള് മനോഹരം.!! എന്ന് റിപ്പോര്ട്ട് ചെയ്ത (മഴ കാരണം കരിമരുന്നു പ്രയോഗം പിറ്റേ ദിവസത്തേക്ക് മാറ്റിയത് അറിയാതെ ) പത്രത്തെ കുറിച്ചു ഓര്‍മിപ്പിക്കുന്നു

വിമല എന്ന ഉണ്ണി മാധവന്റെ ഭാര്യക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല ..
ജഗതിയുടെ റോള് വളരെ രസകരമായി ...
നിറയെ പച്ചപ്പും പുഴയും ഇഷ്ടപെടുന്നവര് സിനിമാ ലോകത്ത് പുതിയതായി വരുന്നതില് നമുക്കു സന്തോഷിക്കാം ..

പീ ചന്ദ്രകുമാര് എന്ന പഴയ സംവിധായകന്റെ അനുജന് ബ്ലെസിയെ പോലെ കലാ മൂല്യമുള്ള സിനിമക്ക് പുറകെ ആണെന്ന് മനസ്സിലാക്കി തരുന്ന ഈ സിനിമ ഭാവിയിലേക്ക് നമുക്കു ഏറെ പ്രതീക്ഷ തരുന്നു

ദിലീപിന്റെ പതിവു കൊമഡി സ്റ്റൈല് പ്രതീഷിക്കാതെ പോയാല് ശരിക്കും ആസ്വദിച്ചു വരാന് പറ്റിയ ഒരു സിനിമ ...

3 comments:

Annan said...

ഇതൊരു ബ്രഹ്മാണ്ട സംഭവം ആയി പോയി.

രാജീവ്‌ .എ . കുറുപ്പ് said...

ഭായി നാട്ടില്‍ ഈ മാസം പോവുമ്പോള്‍ പപ്പേട്ടനെ കാണട്ടെ, പിന്നെ പടവും കാണട്ടെ. ഞങ്ങള്‍ അയല്‍ക്കാരാ, വിശകലനം നന്നായോ എന്ന് പടം കണ്ടിട്ട് പറയാം ട്ടാ. എനിക്ക് വന്നു കമന്റ്‌ ഇട്ടതിനും നന്ദി

Anil cheleri kumaran said...

തുടക്കം കൊള്ളാം ഭായി...